Breaking News

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ 95.66 ശതമാനം പോളിങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 90ശതമാന ത്തിലേറെ പോളിങ് രേഖപ്പെടുത്തി. 19നാണ് ഫല പ്രഖ്യാപനം. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു മത്സരാര്‍ഥികള്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 90ശതമാനത്തി ലേറെ പോളിങ് രേഖപ്പെടുത്തി. 19നാണ് ഫല പ്രഖ്യാപനം. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു മത്സരാര്‍ഥികള്‍.

ഡല്‍ഹിയിലെയും രാജസ്ഥാനിലെയും പിസിസികളില്‍ 90 ശതമാനത്തിലധികമാണ് പോളിങ്. ഡല്‍ ഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്. കേരളത്തില്‍ 95.66 ശതമാനാ ണ് പോളിങ്. ലൈംഗികാരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന എംഎല്‍എ എല്‍ദോസ് കുന്നപ്പി ള്ളി വോട്ട് രേഖപ്പെടുത്തിയില്ല. ശശി തരുര്‍ തിരുവനന്തപുരത്തും മല്ലികാര്‍ജുന്‍ ഗാര്‍ഖെ ബംഗളു രു വിലുമാണ് വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എ ഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാണ് വോട്ട് ചെയ്തത്. എഐസിസിയിലും, പിസിസി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീക രിച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് പി ചിദംബരമാണ് ആദ്യ വോട്ടറായി എത്തിയത്.

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18ന് ഡല്‍ഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണല്‍.കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താന്‍ പോകുന്നത്.

മത്സരിക്കുന്നത് പാര്‍ട്ടിയുടെ
നന്മയ്ക്ക് വേണ്ടി : ശശി തരൂര്‍
പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂര്‍ വോട്ട് ചെയ്ത ശേഷം മാധ്യമ ങ്ങ ളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം ആവശ്യമുണ്ട്. അതിനുള്ള പുനരുജ്ജീവനത്തിനാണ് താന്‍ ശ്രമിച്ചത്. തന്റെ സന്ദേശം ജനങ്ങള്‍ കേട്ടിട്ടുണ്ടെ ന്നാണ് മനസ്സിലാക്കുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടെങ്കില്‍ ഇന്നത്തെ വോട്ടിങ്ങിലും കാണും. തന്റെ സ്ഥാനത്തിന് വേണ്ടിയല്ല മത്സരിക്കുനന്ത്. രാജ്യത്തിന് ശക്തമായ കോണ്‍ഗ്രസി നെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് മത്സരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.