ഘടകകക്ഷികള്‍ മത്സരിച്ചത് ഉള്‍പ്പെടെ ഒന്‍പതു മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെ തിരെ കോണ്‍ഗ്രസ് കൂട്ട അച്ചടക്ക നടപടിക്കൊരുങ്ങുന്നു. നടപടിയുടെ തുടക്കം എന്ന നിലയില്‍ 97 നേതാക്കള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഘടകകക്ഷികള്‍ മത്സരിച്ചത് ഉള്‍പ്പെടെ ഒന്‍പതു മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
പ്രചാരണത്തില്‍ വീഴ്ച വരുത്തിയതായി പരാതി ലഭിച്ച 97 നേതാക്കള്‍ക്കാണ് കാരണം കാണിക്കല്‍ നോ ട്ടീസ് നല്‍കിയിട്ടുള്ളത്. അവമതിപ്പുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി 58 നേതാക്കള്‍ക്കെതിരെ ലഭിച്ച പരാ തികള്‍ പ്രത്യേകം പരിശോധിക്കും.
കെ മോഹന്‍കുമാര്‍, പിജെ ജോയി, കെപി ധനപാലന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തോല്‍വി പരിശോധിക്കുക. ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട്, കായംകുളം, അടൂര്‍, പീരുമേട്, തൃശൂര്‍, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കാനി ടയായ സാഹചര്യമാണ് സമിതി പരിശോധിക്കുക. സമിതിയുടെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് കൂടുതല്‍ അച്ചടക്ക നടപടിയുണ്ടാവും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.