സംഘടന പ്രശ്‌നങ്ങള്‍ക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മതിമറന്നു പോയെന്നുംകെ സി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മൂടിവെയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നെന്നും അദ്ദേഹം നേതാക്കളെ കുറ്റപ്പെടുത്തി
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം കോണ്‍ ഗ്രസ് നേതൃത്വത്തിനാണെന്നാണ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫിന്റെ വിമര്‍ശനം. സംഘടന പ്രശ്‌നങ്ങള്‍ക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും ലോക്‌സ ഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മതിമറന്നു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മൂടിവെയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നെന്നും അദ്ദേഹം പറഞ്ഞു.
താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെപി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കണം. കോണ്‍ഗ്രസ് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മാര്‍ജിനി ല്‍ എല്‍ഡിഎഫോ യുഡിഎഫോ വരും എന്നാണ് കരുതിയത്. ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറ ത്തുവന്നത്. കൗണ്ടിങ് വരെ ഇങ്ങനെയൊരു തരംഗമുണ്ടാകുമെന്ന് ആരും പറഞ്ഞിരുന്നില്ല. എല്‍ഡിഎഫിന്റെ ഭരണ പരാജയത്തിന് തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പ്രതീക്ഷി ച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ രാജിവെയ്ക്കണമെന്നും വന്‍ അഴിച്ചുപണി വേണമെന്നും പാര്‍ട്ടിയ്ക്കക ത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് കെസി ജോസഫിന്റെ പരസ്യ പ്രതികരണം. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും കോണ്‍ഗ്രസ് നേതൃത്വത്തിനുനേരെ വിമര്‍ശനവുമായി രംഗത്തെത്തി.സംസ്ഥാനത്ത് തീരെ പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകണമെന്നും ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിക്കണമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.