Home

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍

ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചത്

തിരുവനന്തപുരം : സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നിയമിച്ചു. ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചത്.

നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് അവധിയില്‍ പോ യിരുന്നു. കോടിയേരിയുടെ മകന്‍ ബിനീഷ് കോടി യേരി മയക്കുമരുന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജയിലിലായ പശ്ചാത്തലത്തില്‍ കൂടി യായിരുന്നു കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടിവന്നത്.

2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. പതിമൂന്നാം കേ രളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാ യിരു ന്നു. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതല്‍ 2016 വരെ പ്രതിനിധീ കരിച്ചിരു ന്നത്.

2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേള നത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി തെര ഞ്ഞെ ടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ നടന്ന സിപിഎം ഇരുപത്തിരണ്ടാമത്തെ സംസ്ഥാ ന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെ രെഞ്ഞെടുത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2020 ല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് താല്‍ ക്കാലികമായി മാറി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.