News

കോടിയേരിയുടെ ആരോപണം പിണാറായിക്കെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാൻ: എം എം ഹസ്സൻ

വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം :
കാള്‍മാക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഴിമതിയുടേയും വര്‍ഗീയതയുടേയും അടിത്തറയിലാണ് ഇപ്പോള്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണ് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ കൗമാരത്തിലെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ചുള്ള ജന്മഭൂമിയിലെ വെളിപ്പെടുത്തല്‍. ചക്കിന് വച്ചത് കൊക്കിന് കൊണ്ടത് പോലെയാണെങ്കിലും ഈ വാര്‍ത്തയുടെ ഉറവിടത്തിലും ഉത്ഭവത്തിലും ചില ദുരൂഹതകളുണ്ട്. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ചിരിക്കുന്ന കോടിയേരിയുടെ കൈകള്‍ ജന്മഭൂമി വാര്‍ത്തയ്ക്ക് പിന്നിലുണ്ടെന്ന് പൊതുജനം സംശയിക്കുന്നു.
എസ്.ആര്‍.പിയുടെ ആര്‍.എസ്എസ് ബന്ധത്തിന്റെ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് പിണാറിയേയാണ്.
ലാവ്‌ലിന്‍ കേസിലെ നീക്കുപോക്കുകള്‍ക്കായി ആര്‍.എസ്.എസ് പൂര്‍വ്വബന്ധമുള്ള എസ്.ആര്‍.പിയെയാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഒരു പാലം പോലെ ഉപയോഗിച്ചത്.എസ്.ആര്‍.പി തുടര്‍ന്നും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സര്‍സംഘ് ചാലക് ആകാനുള്ള യോഗ്യത നേടിയേനെ.
അരനൂറ്റാണ്ടുകാലം കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ച് നില്‍ക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസിനോടുള്ള കൂറും പ്രതിബദ്ധതയിലും ആര്‍ക്കും സംശയമില്ല.
ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബുദ്ധിയുറച്ച കാലം മുതല്‍ രമേശ് ചെന്നിത്തല ഒരു നല്ല കോണ്‍ഗ്രസുകാരനാണ്.ഞാന്‍ ആദ്യം രമേശിനെ പരിചപ്പെടുന്നത് 1965 ലാണ്. രമേശ് ചെന്നിത്തലയുടെ കോണ്‍ഗ്രസ് പാരമ്പര്യം അളക്കാന്‍ കോടിയേരി ബാലകൃഷ്ണ്‍ ഇനിയൊരു ജന്മം എടുത്താലും സാധ്യമല്ല.
ആദ്യം രമേശ് ചെന്നിത്തലയുടെ മാതാവിനെതിരെയാണ്  ആര്‍.എസ്.എസ് ബന്ധം ആരോപിച്ചതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പിതാവിനെതിരെ സമാന ആരോപണം ഉന്നയിക്കുകയാണ് കോടിയേരി.രമേശ് ചെന്നിത്തലയുടെ പരേതനായ പിതാവ് ഒരു നല്ല ഗാന്ധിയനായിട്ടാണ് ജീവിതകാലം മുഴുവന്‍ ജീവിച്ചിരുന്നത്.
രമേശ് ചെന്നിത്തലയെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പിതാവിന്റെ പേരു ഉപയോഗിക്കുന്ന കോടിയേരിക്ക്, മക്കളുടെ കൊള്ളരുതായ്മയുടെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്നപ്പോള്‍ രാഷ്ട്രീയമായി എതിര്‍ക്കപ്പെടുന്ന ഒരു അച്ഛന്റെ  വേദന നല്ലതുപോലെ അനുഭവിച്ച വ്യക്തിയാണ്.രാഷ്ട്രീയ ലാഭത്തിനായി വര്‍ഗീയതയെ വാരിപ്പുണരുന്ന പാരമ്പര്യമാണ് സി.പി.എമ്മിന്
ഇ.എം.എസ് നമ്പൂതിരിപ്പാട് മുത്തലാഖിനേയും ഷെരിയത്തിനേയും എതിര്‍ത്തത് ഹിന്ദുവികാരം ചൂക്ഷണം ചെയ്യാനായിരുന്നു. സി.പി.എം സദാം ഹുസൈനെ അനുകൂലിച്ചത് മുസ്ലീം വികാരം ചൂക്ഷണം ചെയ്യാനുമാണ്.
കുഞ്ഞൂഞ്ഞ്-കുഞ്ഞാലികുട്ടി-കുഞ്ഞുമാണി കൂട്ടുക്കെട്ടിനെതിരെ വി.എസ്.അച്യുതാനന്ദന്‍ ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്തത് ഹിന്ദുവോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായിരുന്നു. അതേ തന്ത്രമാണ് ദേശാഭിമാനിയിലെ ലേഖനത്തിലൂടെ കോടിയേരിയും പ്രയോഗിക്കുന്നത്
ആയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രിയെ രമേശ് ചെന്നിത്തല കുറ്റപ്പെടുത്താതിരുന്നത് മൃദുഹിന്ദുത്വമാണെന്ന് പറയുന്ന കോടിയേരി തുര്‍ക്കിയിലെ ഹാദിയാ സോഫിയാ മ്യൂസിയം മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് സാദിക്കലി തങ്ങള്‍ ന്യായീകരിക്കുതിനെ തീവ്രവര്‍ഗീയതയായി ചിത്രീകരിക്കുന്നതിനും പിന്നിലും ഗൂഢലക്ഷ്യമുണ്ട്. ആദ്യത്തെ വാദം മുസ്ലീം വികാരം ആളിക്കത്തിക്കാനും രണ്ടാമത്തേത് ബി.ജെ.പിയെ സഹായിക്കാനുമുള്ള  പ്രചാരണമാണ്.
സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖ്യശത്രു കോണ്‍ഗ്രസാണ്.ഗാന്ധിജിയ്ക്കും പട്ടേലിനും ആര്‍.എസ്.എസ് ബന്ധമുണ്ടെന്നും കേരളത്തില്‍ ആര്‍.ശങ്കറിനും കേളപ്പനും ആര്‍.എസ്.എസുമായി സഹകരിച്ചുമെന്നും ബി.ജെ.പി നടത്തുന്ന പ്രചരണത്തിന്റെ തുടര്‍ച്ചയാണ് കോടിയേരിയുടെ ലേഖനം. അമ്പലത്തില്‍ പോകുന്നവരും ചന്ദനക്കുറി ഇടുന്നവരും കാവിമുണ്ടുടുക്കുന്നം ഹിന്ദുക്കളെയെല്ലാം  ബി.ജെ.പിയായി ചിത്രീകരിക്കുന്ന സി.പി.എമ്മിന്റെ പ്രചാരണം ആരെ സഹായിക്കുന്നതാണെന്ന് കോടിയേരി ചിന്തിക്കണമെന്നും ഹസ്സൻ പറയുന്നു.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.