Breaking News

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങി ; ഫിനോമിനല്‍ മെഡി ക്ലെയിം ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍

684കോടി രൂപയുടെ തട്ടിപ്പ് നടത്തി നേപ്പാളില്‍ ഒളിവിലായിരുന്ന സിങിനെതിരെ 2018ല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മുംബൈ: സംസ്ഥാനത്ത് ചാലക്കുടി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ഫിനോമിനല്‍ മെഡിക്ലെ യിം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍. മുംബൈയിലെ നക്ഷ ത്ര ഹോട്ടലില്‍ നിന്ന് മും ബൈ പൊലീസാണ് സിങിനെ അറസ്റ്റ് ചെയ്തത്. 684കോടി രൂപയുടെ തട്ടിപ്പ് നടത്തി നേപ്പാളില്‍ ഒളി വിലായിരുന്ന സിങിനെതിരെ 2018ല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നിക്ഷേപിക്കുന്ന തുകയ്ക്ക് മെഡിക്ലെയിം നല്‍കുമെന്നും ഒമ്പതുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി തുക നല്‍ കുമെന്നും പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെയാ യിരുന്നു പ്രവര്‍ത്തനം. ആദ്യവര്‍ഷങ്ങളിലൊക്കെ മെഡിക്ലെയിം കൃത്യമായി നല്‍കിയിരന്നു. ചെക്കു കള്‍ മടങ്ങിത്തുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായെത്തിയത്. തട്ടിപ്പിന്റ വ്യാപ്തി കണ്ടെത്തി യതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കേസില്‍ മലയാളികളായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2018ലാണ് തട്ടിപ്പ് നടത്തി യത്. തട്ടിപ്പിനെതിരെ കേരളത്തില്‍ മാത്രം ലഭി ച്ചത് 15,000 പരാതികളാണ്. സംസ്ഥാനത്ത് നിന്ന് മാത്രം 300കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കായംകുളം, പെരുമ്പാവൂര്‍, ആലപ്പുഴ, ചാലക്കുടി ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

തട്ടിപ്പ് കേസ് പുറത്തറിഞ്ഞതോടെ കേരളമേഖല എം.ഡി. കെ.ഒ. റാഫേലിന്റെ ഉടമസ്ഥതയില്‍ ചാലക്കുടി പട്ടണത്തിലുള്ള രണ്ട് റെഡിമെയ്ഡ് ഷോറൂമുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേര ത്തെ കണ്ടുകെട്ടിയിരുന്നു. ഫിനോമിനല്‍ മെഡി ക്ലെയിം ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ചാലക്കുടിയായിരുന്നു. ഹെഡ് ഓഫീസ് മുംബൈയിലും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.