Categories: India

കൊവിഡ് പരിശോധക്ക് തദ്ദേശ കിറ്റ് തയ്യാറായി

കൊച്ചി: രാജ്യത്തെ കോവിഡ് പരിശോധനക്ക് വേഗതയും നൂറു ശതമാനം കൃത്യതയും ഉറപ്പു വരുത്താൻ സഹായകരമാകുന്ന തദ്ദേശ നിർമ്മിത കിറ്റിന് ഇന്ത്യൻ കൗൺസിൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ) നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയുടെയും (എൻ.ഐ.വി) അംഗീകാരം ലഭിച്ചു. മുംബൈ ആസ്ഥാനമായ ഐജെനറ്റിക്‌സ് ഡയഗ്‌നോസ്റ്റിക്സും താനെ ആസ്ഥാനമായ ബയോജിനോമിക്സും സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചത്. കൃത്യമായ പോസിറ്റിവ്, നെഗേറ്റിവ് കേസുകൾ തിരിച്ചറിയുന്ന തരത്തിലാണ് കിറ്റ് വികസിപ്പിച്ചത്. ആഴ്ചകൾക്കുള്ളിൽ കിറ്റുകൾ വിപണിയിലെത്തും.
പ്രതിദിനം ഒരു ലക്ഷം കൊവിഡ് പരിശോധനകളാണ് ഇന്ത്യയിൽ നടക്കുന്നത. തദ്ദേശ നിർമിത കിറ്റുകൾ വിപണിയിൽ എത്തുന്നതോടെ പരിശോധനകളുടെ എണ്ണത്തിൽ ഗണ്യമായ വർധന വരുത്താൻ സാധിക്കുമെന്ന് ഐജെനെറ്റിക്‌സ് ഡയഗ്‌നോസ്റ്റിക്‌സ് സ്ഥാപകയും സി.ഇ.ഒയുമായ അരുണിമ പട്ടേൽ പറഞ്ഞു. തെറ്റായ പോസിറ്റിവ്, നെഗറ്റിവ് കേസുകൾ കിറ്റ് രേഖപ്പെടുത്തില്ലെന്ന് നൂറു ശതമാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗുണമേന്മ, വില, ഉപയോഗം എന്നിവയിൽ മികച്ചതാണ് തദ്ദേശീയമായി നിർമ്മിച്ച ആർ.ടി – പി.സി.ആർ പരിശോധന കിറ്റെന്ന് അരുണിമ പട്ടേൽ അവകാശപ്പെട്ടു.
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഐജെനെറ്റിക്സിനൊപ്പം പങ്ക് ചേരാൻ അവസരം ലഭിച്ചതു അഭിമാനമായി കരുതുന്നുവെന്ന് ബയോജിനോമിക്‌സ് സ്ഥാപക ഡയറക്ടർ ഡോ. അർച്ചന കൃഷ്ണൻ പറഞ്ഞു. കിട്ടുകളുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറുകയാണെന്നും രാജ്യത്ത് ആവശ്യമായ കിറ്റുകൾ എത്രയും വേഗം ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.