Categories: FootballSports

ഒന്നര ലക്ഷം പ്രതിരോധ ഗുളിക നൽകി കേരള ബ്‌ളാസ്‌റ്റേഴ്‌സ്

കൊച്ചി: കൊവിഡ് വൈറസ് പ്രതിരോധ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ് 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്‌സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തു. നേരത്തെ നൽകിയ 1,00,000 ഗുളികൾക്ക് പുറമെയാണിത്. മന്ത്രി ഇ.പി. ജയരാജൻ ഗുളികൾ ഏറ്റുവാങ്ങി.
മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ വഴി ‘സല്യൂട്ട് അവർ ീറോസ്’ എന്ന കാമ്പെയ്ൻ ആരംഭിച്ചു. ഹീറോകൾക്ക് നന്ദി പറയാൻ ആരാധകരെ അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം ഫിൽട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളിൽ മൂന്ന് ദശലക്ഷം ആരാധകരിൽ എത്തി.
ദുഷ്‌കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കാൻ പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.
1.5 ലക്ഷം പ്രതിരോധ ഗുളികകൾ സംഭാവന ചെയ്യുക വഴി ഫുട്‌ബോളിന് പുറമേ കേരള സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
2018 ൽ പ്രളയസമയത്ത് ക്ലബ്ബ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഫുട്‌ബോൾ, കായിക സംരംഭങ്ങൾ എന്നിവയോടൊപ്പം മാനുഷിക സംരംഭങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് സേവനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.