തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് 3.80 ലക്ഷം രൂപ കരുനാഗപ്പളളി സ്ഥാനാര്‍ത്ഥി ബിറ്റി സുധീര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചെന്നാണ് ആ രോപണം
കൊല്ലം : കൊല്ലത്തെ ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം. തെരഞ്ഞെടു പ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് 3.80 ലക്ഷം രൂപ കരുനാഗപ്പ ളളി സ്ഥാനാര്‍ത്ഥി ബിറ്റി സുധീര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചെന്നാണ് ആരോപണം. നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കരുനാഗപ്പളളിയി ലെ ബിജെപി മണ്ഡലം സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.
കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജാണ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമ ക്കേട് നടന്നെന്ന ആരോപണവുമായി രംഗത്തെ ത്തിയത്. 30,000ത്തിലധികം വോട്ടുളള മണ്ഡലമെ ന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വന്‍ തുക കരുനാഗപ്പളളിയിലെ പ്രചാരണത്തിനായി പാ ര്‍ട്ടി നേതൃത്വം നല്‍കിയിരുന്നെന്ന് രാജി പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം 3.80 ലക്ഷം രൂപ സ്ഥാനാര്‍ഥി ബിറ്റി സുധീര്‍ പിന്‍വലിച്ചെന്നാണ് രാജിയുടെ ആരോപണം.
ഇതേപറ്റി രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാഞ്ഞതോടെയാണ് രാജി മണ്ഡലം സെ ക്രട്ടറി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജിക്കത്ത് ബിജെപി ജില്ലാ നേതൃത്വം അം ഗീകരിച്ചിട്ടില്ല. ബിജെപി ജില്ലാ നേതൃത്വം പ്രതികരണത്തിന് തയാറായിട്ടുമില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.