Breaking News

കൊന്നത് പ്രശസ്തിക്കു വേണ്ടി, ഉപയോഗിച്ചത് നിരോധിച്ച തുര്‍ക്കിഷ് പിസ്റ്റള്‍ ; കൊലയാളികള്‍ നിരവധി കേസുകളില്‍ പ്രതികള്‍

ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു

ലഖ്നൗ: മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടു ത്തിയത് പ്രശസ്തിക്കു വേണ്ടിയെന്ന് പ്രതികള്‍. ലവ്ലേഷ് തിവാ രി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാ ണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പ്രതികളു ടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതിഖ് അഹമ്മദ് -അഷ്‌റഫ് അഹമ്മദ് ഗുണ്ടാസംഘത്തെ പൂര്‍ണമായും തുടച്ചുനീക്കി, തങ്ങളുടെ സം ഘം സ്ഥാപിക്കുകയാണ് കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം. അതിഖിനെയും അഷ്‌റഫിനെയും പൊ ലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതു മുതല്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന അവരെ കൊല്ലാന്‍ തങ്ങള്‍ പദ്ധ തിയിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.

പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത സിഗാന മെയ്ഡ് പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഒ രു പിസ്റ്റളിന് ആറ്-ഏഴു ലക്ഷം രൂപ വില വരുന്നതാണ്. അറസ്റ്റിലായ പ്രതികളിലൊരാളായ ലവ്ലേഷ് തിവാ രി ആറുമാസം മുമ്പാണ് ജയില്‍ മോചിതനായത്. മറ്റൊരു പ്രതിയായ ഹാമിര്‍പൂര്‍ സ്വദേശി സണ്ണി സിങ് ചെറുപ്പത്തിലേ നാടു വിട്ടതാണെന്നും, ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. മൂന്നാമന്‍ അരുണ്‍ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയതാണ്. 2010ല്‍ ട്രെയിനില്‍ പൊ ലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഒരു ഫാ ക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു അരുണ്‍.

പൊലിസ് ഔദ്യോഗികമായി മൂന്നു പേരെയും കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം പ്രശസ്തരാവാന്‍ വേണ്ടിയാണ് തങ്ങള്‍ കൊല നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ പൊലിസിനോട് പറഞ്ഞതാണ് ഇക്കാര്യം.

പ്രയാഗ്രാജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോ ദരന്‍ അഷ്റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രയാഗ്രാജില്‍ ഇന്നലെ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലിസ് വലയത്തിലായിരുന്നു വെടിവെപ്പ്. നിരവധി തവണ വെടിയുതി ര്‍ത്ത പ്രതികള്‍ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.