Home

കൊട്ടിയത്ത് കുട്ടിയെ റാഞ്ചിയത് വിലപേശാന്‍; 10 ലക്ഷത്തെച്ചൊല്ലി തര്‍ക്കം; ബന്ധുവിന്റെ ക്വട്ടേഷന്‍

കൊട്ടിയത്ത് നിന്നും പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് സൂചന. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്ക ത്തെ തുടര്‍ന്നാണ് തമിഴ്നാട് സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്

കൊല്ലം : കൊട്ടിയത്ത് നിന്നും പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് സൂചന. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തമിഴ്നാട് സം ഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടംവാങ്ങി യിരുന്നു. ഈ പണം തിരി കെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയാ യിരുന്നു എന്നാണ് വിവരം.

ഒരു ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു സം ഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് സൂചിപ്പിച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ തമിഴ്നാട് സ്വദേശിക ളായ ആറുപേരാണ് ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊ ലീസ് പിടികൂടി. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയ ശേഷമാണ് സംഘം കുട്ടിയേയും കൊണ്ടു കടന്നത്.

രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടി യെടുത്ത് തമിഴ്‌നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ല ക്ഷ്യം. മര്‍ത്താണ്ഡം സ്വദേശി ബി ജു പിടിയിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടു ണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ല കളിലെ പൊലീസ് ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂ റിനു ശേഷം രാത്രി 11.30ന് പാറശാലയില്‍ വെച്ചു പിടികൂടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാ ന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.

കൊട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ നി ന്നും തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തോളം ഇവര്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനായി മൂന്നു ദി വസം മുമ്പേ കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുട ര്‍ന്ന് മനസ്സിലാക്കി. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ വീടിന് മുന്നിലെ റോഡില്‍ കറങ്ങി നടന്നിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.