Home

കൊടകര കുഴല്‍പ്പണ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ ; കൂടുതല്‍ സ്വര്‍ണവും പണവും കണ്ടെത്തി, അറസ്റ്റിലായവര്‍ 21

മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മൂന്നാം പ്രതി രഞ്ജി ത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തി യുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച പണം ഉപയോഗിച്ച് വാങ്ങിയ ഒമ്പതര പവന്‍ സ്വര്‍ണം പൊ ലീസ് പിടിച്ചെടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ഇതോ ടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഘത്തോടൊപ്പം സുല്‍ഫിക്കര്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കവര്‍യിലും ഗൂഢാലോ ചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവന്‍ സ്വര്‍ണ്ണം പൊലീസ് പിടിച്ചെ ടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടില്‍ നിന്നും സ്വര്‍ണം കണ്ടെ ടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.

അതേസമയം, കുഴല്‍പ്പണ കേസില്‍ ബിജെപി ബന്ധം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സു രേന്ദ്രന്‍ രംഗത്തെത്തി.ബിജെപിക്ക് എതിരെ സിപിഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും കള്ളപ്രചര ണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.