Home

കൊടകര കുഴല്‍പ്പണക്കേസ് ; കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചോദ്യം ചെയ്യല്‍ തുടങ്ങി

രാവിലെ 11 മണിയോടെയാണ് ജില്ലയിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്തിയത്. ചോദ്യം ചെയ്യല്‍ ഏതാനും മിനുട്ടുകള്‍ക്കകം തന്നെ ആരംഭിച്ചു

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജ രായി. രാവിലെ 11 മണിയോടെയാണ് ജില്ലയിലെ പ്രാദേശി ക നേതാക്കള്‍ക്കൊപ്പം തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്തിയത്. ചോദ്യം ചെയ്യല്‍ ഏതാനും മിനുട്ടുകള്‍ ക്കകം തന്നെ ആരംഭിച്ചു. കൊടകര കേസില്‍ തനിക്കെതിരായ നീക്കം പാര്‍ട്ടിയെ അപമാനിക്കാ നാ ണെന്ന് പൊലീസ് ക്ലബ്ബ് പരിസരത്ത് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊടകരയിലേത് കള്ളപ്പ ണകേസല്ല, ഒരു കവര്‍ച്ചാ കേസ് മാത്രമാണ്. ചോദ്യം ചെയ്യല്‍ രാഷ്ട്രീയ യജമാന ന്‍മാരെ സംതൃപ്തി പ്പെടുത്താനുള്ള പൊലീസിന്റെ നീക്കമാണിത്. കേസില്‍ തനിക്കൊരു പങ്കുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ സത്രീകള്‍ക്കെതിരായി നടക്കുന്ന അതി ക്രമങ്ങള്‍ക്കെതിരെ ഉപവാസമിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി രി ക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അതിക്രമം നടക്കുന്ന സംസ്ഥാനമായി മാറി.

വ്യാപാരികള്‍ മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ സമരം ചെയ്യുന്നത്. കട തുറക്കുമെന്ന പറഞ്ഞ വ്യാപാരികളോട് കാണിച്ച് തരാമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാ ണ്. കോവിഡ് പ്രോട്ടോകോള്‍ കേരളത്തില്‍ അശാസ്ത്രീയമാണെന്ന് ഐ എം എ അടക്കം പറഞ്ഞിട്ടു ണ്ട്. വ്യാപാരികള്‍ കട തുറക്കാന്‍ തീരുമാനിച്ചാല്‍ അവരെ സഹായിക്കുന്ന നിലപാട് ബി ജെ പി സ്വീ കരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രനെ ചോദ്യം ചെയ്താല്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ ബി ജെ പി പറഞ്ഞതിന്റെ അടി സ്ഥാനത്തില്‍ പൊലീസ് ക്ലബ്ബ് പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവഴി യുള്ള ഗതാഗതവും പൊലീസ് നിയന്ത്രിച്ചിരിക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.