Home

കൊച്ചി നഗരസഭയില്‍ നാടകീയ നീക്കം;യുഡിഎഫിന് പിന്തുണയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍

ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നിലവില്‍ സമിതിയില്‍ മേല്‍ക്കൈ യുഡിഎഫിനാണെന്ന് പ്രതിപക്ഷം

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെ നാടകീയ നീക്കങ്ങള്‍. സിപി എമ്മില്‍ നിന്ന് രാജിവച്ച എംഎച്ച്എം അഷ്റഫ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.ടൗണ്‍ പ്ലാനി ങ് സ്റ്റാന്‍ഡിങ് അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നിലവില്‍ സമിതി യില്‍ മേല്‍ക്കൈ യുഡിഎഫിനാണെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു.

കലക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ടൗണ്‍ പ്ലാ നിങ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് നേരത്തെ സിപിഎമ്മില്‍ നിന്ന് രാജിവച്ചത്. ഭരണസമിതിക്കെതിരെ യു.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പി ന്തുണക്കുമെന്ന് അഷ്റഫ് മാധ്യമങ്ങളോട് പറ ഞ്ഞു.

രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരെ കൂട്ടുപിടിച്ച് കോര്‍പ്പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി യെന്ന് ഇടതുമുന്നണി വിട്ട കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് ആരോപിച്ചു. ഇദ്ദേഹം പത്ത് മാ സം  മുന്‍പ് സിപിഎം വിട്ടിരുന്നു. ജിയോ കേബിള്‍,ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് അഷ്റഫ് ആരോപിച്ചു.ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പി ന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ആറാം ഡിവിഷന്‍ കൗണ്‍സിലറാണ് അഷ്റഫ്. പ്രതി പക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അഷറഫ് സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടു പ്പില്‍ വോട്ട് അസാധുവാക്കിയിരുന്നു.

നേരത്തെ യുഡിഎഫിന് നാലും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളായിരുന്നു സ്റ്റാന്റിങ് കമ്മി റ്റിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇടതംഗം കെകെ ശിവന്റെ മരണത്തെ തുടര്‍ന്ന് കമ്മിറ്റിയിലെ അംഗനില 4-4 എന്നായി. അഷ്റഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ പോലും യുഡിഎഫിന് മേല്‍ ക്കൈ കിട്ടും.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.