കൊച്ചി: ആഭ്യന്തര വിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ കൊച്ചിയിൽ ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു. ഊബർ ഗോ, ഊബർ പ്രീമിയർ, ഊബർ എക്‌സ്.എൽ തുടങ്ങിയ സേവനങ്ങൾ റൈഡർമാർക്ക് ലഭ്യമാകും. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്ര ലഭിക്കുമെന്ന് ഊബർ അധികൃതർ അറിയിച്ചു.
ഇന്ത്യയിലുടനീളം എയർപോർട്ട് സർവീസ് ആരംഭിച്ചതായി ഊബർ ഈസ്റ്റ്, ദക്ഷിണേഷ്യ, ദക്ഷിണേന്ത്യ റൈഡ് ഷെയറിംഗ് മേധാവി രാതുൽ ഘോഷ് പറഞ്ഞു. ശുചിത്വവും സുരക്ഷയും ഒരുക്കാൻ എയർപോർട്ട് അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കും. െ്രെഡവർമാർക്കും യാത്രക്കാർക്കും നിർബന്ധമുള്ള ഗോ ഓൺലൈൻ ചെക്ക്‌ലിസ്റ്റ്, ട്രിപ്പിനു മുമ്പേ ഡ്രൈവർമാർക്ക് മാസ്‌ക് പരിശോധന, ബോധവൽക്കരണം, സുരക്ഷിതമല്ലെന്ന് തോന്നിയാൽ ട്രിപ്പ് റദ്ദാക്കാൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മൂന്നു ലക്ഷം മാസ്‌ക്കുകളും രണ്ടു ലക്ഷം കുപ്പി സാനിറ്റൈസറുകളും ഡ്രൈവർമാർക്ക് ഊബർ സൗജന്യമായി വിതരണം ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.