Kerala

കൊച്ചിയില്‍ ഡല്‍ഹിയേക്കാള്‍ മെച്ചപ്പെട്ട വായുവെന്ന് മന്ത്രി രാജേഷ്; സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അ പ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തില്‍ ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് ശരി. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ദരാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു വെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍. കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമാണെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണ്. കൊച്ചിയിലെ വായു ഏറ്റവും മോശമായത് ഈ ദിവസങ്ങളില്‍ ഏഴാം തീയതിയാണ്. അത് 259 പിപിഎം ആണ്. അന്ന് തീപിടിത്തം ഇല്ലാത്ത ഡല്‍ ഹിയിലെ എയര്‍ ക്വാളിറ്റി 238 ആണ്.

ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അപ്പോഴാണ് ഡല്‍ഹി യില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തില്‍ ശ്വസിക്കണമെ ങ്കില്‍ ഇവിടെ വരണമെന്നതാണ് ശരി. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ദരാണെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേരളത്തിലേക്കാള്‍ മോശം വായുമാണ്. എന്നിട്ട് ഡല്‍ഹിയില്‍ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുകയാണെന്നും മന്ത്രി പരിഹ സിച്ചു.

ബ്രഹ്‌മപുരത്ത് ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് നിന്ന് അയല്‍ ജില്ലകളില്‍ വരെ വിഷപ്പുക നിറഞ്ഞു. ഇത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച രാ സ വസ്തുവാണ് പുകയില്‍ അടങ്ങിയിരിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രി അവിടെ ആരോഗ്യപ്രശ്നമില്ലെന്ന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പറഞ്ഞ തെന്നും വിഷയം ലഘുകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രശ്നം ഇത്ര വഷളാവാന്‍ കാരണമെന്നും പ്രതി പക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

കൊച്ചി നഗരം ഇന്നും പുകയുകയാണെന്ന് ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമാണ് ബ്രഹ്‌മപുരത്തേത്ത്. വീടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് കൊച്ചിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. അഗ്‌നി ശമന യൂണിറ്റുകള്‍ വെള്ളത്തി നായി വരി നില്‍ക്കേണ്ട അവസ്ഥയിലാണ്.  ദുരന്തം നേരിടുന്നതില്‍ സര്‍ ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഒമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിമാര്‍ ബ്രഹ്‌മപുരം സന്ദര്‍ ശി ച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ചതിന് സമാനമാണ് കൊച്ചിയിലെ ദുരന്തമെന്നും അദ്ദേഹം പറ ഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.