Home

കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തി ല്‍ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പള്ളുരുത്തി സ്വദേ ശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയിലെ ബ ക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു.

കൊച്ചി : എറണാകുളത്തെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ സം ഭവത്തില്‍ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞി നെ മുക്കിക്കൊല്ലുകയായി രുന്നു.

പുലര്‍ച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളും അമ്മൂമ്മയും ഹോട്ടലില്‍ മുറിയെടുത്തത്. അമ്മൂമ്മയുടെ കാമുക നാണ് ജോണ്‍. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നട ത്തിയത്.

അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മറിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സജീ ഷിന്റെ അമ്മ സിക്സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയാണ് അറസ്റ്റിലായത്. ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്.കുട്ടിയുടെ അമ്മൂമ്മ സിക്സിയും സുഹൃത്തും ദമ്പതികളെ ന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം, രണ്ട് കുട്ടികളു ണ്ടായിരുന്നതായും, അപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ജീവനക്കാര്‍ പൊലീസിനെ അറിയി ച്ചു.

കുഞ്ഞു മരിക്കുമ്പോള്‍ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോണ്‍ ബിനോ യ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോള്‍ നെറുകയില്‍ പോയി അബോധാവസ്ഥയിലായി എന്നായിരു ന്നു. രാത്രി ഒന്നരയോടെ ഹോട്ടല്‍ മുറിയിലേയ്ക്ക് എത്തിയ ഇവര്‍ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോള്‍ തോളില്‍ അബോധാവസ്ഥയില്‍ കു ഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.

കുഞ്ഞുങ്ങളുടെ സംരക്ഷണം സംബന്ധിച്ച കേസ്
ചൈല്‍ഡ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ
പരിഗണനയിലിരിക്കെ മരണം

അതേസമയം മരണം സംഭവിക്കുന്നത് ഈ കുഞ്ഞിന്റെയും ഒപ്പ മുണ്ടായിരുന്ന അഞ്ചുവയസുള്ള കുഞ്ഞിന്റെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈല്‍ഡ് ആന്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റി യുടെ പരിഗണനയിലിരിക്കെ. ഈ കുഞ്ഞിന്റെ മാതാവ് അങ്കമാ ലി സ്വദേശിനി മൂന്നു മാസം മുമ്പാണ് വിദേശത്തു പോയത്.

അമ്മയുടെ വീട്ടില്‍ വച്ചു കുഞ്ഞുങ്ങള്‍ക്കു പൊള്ളലേറ്റെന്നും സംരക്ഷണ അവകാശം നല്‍കണമെന്നും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാര്‍ അവകാശ വാദം ഉന്നയിക്കുകയാ യിരുന്നു. ഇതോടെ സംരക്ഷണം കു ഞ്ഞുങ്ങളുടെ അച്ഛനു ലഭിക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ലി യുസി തന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. കുഞ്ഞിന്റെ അമ്മയുമായി സംസാരിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലെത്തുമെന്നും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാം എന്ന് അറിയിക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഭവം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.