Breaking News

കൊച്ചിയില്‍ ബംഗളൂരുവിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് ജൈത്രയാത്ര

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാ സ്റ്റേഴ്സിനൊപ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാ സ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്ത മാക്കിയിരിക്കുകയാണ് മഞ്ഞപ്പട

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാസ്റ്റേഴ്സിനൊ പ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇ തോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. സുനില്‍ ഛേത്രിയുടെ ബെംഗളൂരു ആകട്ടെ തുടര്‍ തോല്‍വിയും ഏറ്റുവാങ്ങി. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്.

മാര്‍ക്കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ബംഗളൂരുവിനായി സുനില്‍ ഛേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ് എ ന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം പുലര്‍ത്തിയത്. ആദ്യം ഗോളടിച്ചത് പക്ഷേ ബംഗളൂ രുവായിരുന്നു. 14ാം മിനിറ്റില്‍ പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ സുനി ല്‍ ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. പെനാല്‍റ്റി വല യിലെത്തിച്ച് ഛേത്രി ബംഗളൂരുവിന് ലീഡ് സമ്മാനിച്ചു.

25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിചിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് പോസ്റ്റിലിടിച്ച് സന്ദീപ് സിങ്ങിലേക്ക്. പിന്നാലെ സന്ദീപ് ബോക്സിലേക്ക് നീട്ടിയ പന്ത് ബംഗളൂരു ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലെസ്‌കോവിച് വലയിലെത്തിക്കുകയായിരുന്നു. 43ാം മിനിറ്റില്‍ ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും സ്വന്തമാക്കി. ബോക്സിന്റെ ഇടത് ഭാഗത്തു നിന്ന് ലൂണ ക്രോസ് ചെയ്ത പന്ത് ഡയമന്റക്കോസ് വലയിലാക്കി.

70ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍ നേടിയത്. ദിമിത്രിയോസിന്റെ അസിസ്റ്റില്‍ അപോസ്തലോ സ് ജിയാനൂ ആണ് ബെംഗളൂരുവിന്റെ വല ചലിപ്പിച്ചത്. എന്നാല്‍, 81ാം മിനുട്ടില്‍ ബെംഗളൂരു രണ്ടാം ഗോ ള്‍ നേടിയതോടെ മത്സരം മുറുകി. ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ഹെഡ് ചെയ്ത് ബോള്‍ ബോക്സില്‍ നിന്ന് അക റ്റാന്‍ ശ്രമിച്ചെങ്കിലും ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ കാലില്‍ ഷോട്ട് പാകത്തിനാണ് ലഭിച്ചത്. പവര്‍ ഷോട്ടി ലൂടെ ഹെര്‍ണാണ്ടസ് അത് ഗോളാക്കുകയും ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.