Breaking News

കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടം; റണ്‍വെ തുറന്നു, വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചു

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വ ഴിതിരിച്ചു വിട്ടിരുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീ സ് നടത്തിയത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കി യത്. ഇതിന് പിന്നാലെ റണ്‍വെ സജ്ജമാക്കുകയും സുരക്ഷാ പരിശോധനകള്‍ നടത്തു കയും ചെയ്തിരുന്നു

നെടുമ്പാശേരി: നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറ ന്നു. അപകടം നടന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വെ തുറക്കാനായത്. ഇതോടെ വി മാന സര്‍വീസുകള്‍ പുന:രാരംഭിച്ചു.

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടി രുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീസ് നടത്തിയത്. അപകടത്തില്‍ പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്. ഇതിന് പിന്നാലെ റണ്‍വെ സജ്ജമാക്കുക യും സുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് നെടുമ്പാശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപ കട സമയത്ത് ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്ന ത്. ഇവരില്‍ ഒരാള്‍ക്കാണ് കാര്യമായി പരി ക്കേറ്റത്. മറ്റ് രണ്ട് പേര്‍ക്കും കാര്യമായ പരിക്കുകളില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നും വിവരമുണ്ട്. പരിശീ ലന പറക്കലിനിടെ തകര്‍ന്ന് വീണ ഹെലികോപ്ടറിന് കേടുപാടുകള്‍ സംഭവിച്ചെങ്കി ലും തീപിടിത്തമുണ്ടാകാതിരുന്നത് ആശ്വാസമായി.

പരിശീലന പറക്കലിന്റെ ഭാഗമായി പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അധി കം മുകളിലേയ്ക്ക് പറന്ന് ഉയരുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായതും കാര്യങ്ങള്‍ ഗുരുതര സാഹചര്യ ത്തിലേയ്ക്ക് നീങ്ങാതിരുന്നതിന് പ്രധാന കാരണമായി മാറി. റണ്‍വെയ്ക്ക് അഞ്ച് മീറ്റര്‍ അകലെയാണ് ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണത്. ഹെലികോപ്ടര്‍ തകര്‍ന്ന് വീണതിന് പിന്നാലെ പരിക്കേറ്റ കോസ്റ്റ് ഗാര്‍ഡ് ഉ ദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.