അബുദാബി : ഗാസയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്തെത്തി. ഭക്ഷണവും മരുന്നും ഉൾപ്പെടെ 5,800 ടണ്ണിലധികം അവശ്യവസ്തുക്കളാണ് അൽ അരീഷിൽനിന്ന് ലോറികളിൽ ഗാസയിൽ എത്തിച്ച് വിതരണം ചെയ്യുക. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ യുഎഇ നടപ്പാക്കിവരുന്ന കാരുണ്യപദ്ധതിയായ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 പ്രകാരമാണിത്. ഇതുവരെ അയച്ചതിലെ ഏഴാമത്തേതും ഏറ്റവും വലുതുമായ സഹായമാണിത്.
ഭക്ഷ്യക്ഷാമം, ആരോഗ്യസേവനങ്ങളുടെ അപര്യാപ്തത എന്നിവ കാരണം ദുരിതജീവിതം നയിക്കുന്ന ഗാസക്കാരെ സഹായിക്കുന്നതിൽ യുഎഇ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദാർ അൽ ബിർ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ഫലാസി പറഞ്ഞു. ഗാസയിലെ ദുരിതബാധിതർക്ക് 1.4 കോടി ദിർഹത്തിന്റെ മരുന്ന് സൊസൈറ്റി സംഭാവന ചെയ്തിരുന്നു.
വ്രതാരംഭത്തിനു മുന്നോടിയായി ഫെബ്രുവരിയിൽ 300 ടൺ ഭക്ഷ്യവസ്തുക്കൾ വിമാനമാർഗം യുഎഇ ഗാസയിൽ എത്തിച്ചിരുന്നു. ഗാസയിലെ സഹോദരങ്ങൾക്കു സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 ക്യാംപെയ്ൻ വക്താവ് മുഹമ്മദ് അൽ ഷരീഫ് പറഞ്ഞു. 2023ൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന്, എമിറേറ്റ്സ് റെഡ് ക്രസന്റിന്റെയും യുഎഇയിലെ മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 ആരംഭിച്ചത്. ഇതുവരെ 600 വിമാനങ്ങൾ, 7 കപ്പലുകൾ, 3,500 ലോറികൾ എന്നിവയിലായി 65,000 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതർക്കായി എത്തിച്ചിട്ടുണ്ട്. അതിനുപുറമെ എയർ ഡ്രോപ് ഓപ്പറേഷൻ വഴി 3,700 ടണ്ണിലധികം സാധനങ്ങൾ വിദൂര മേഖലകളിലും എത്തിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.