ഷാർജ : കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഹാൻഡ് ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച് ബജറ്റ് എയർലൈനായി എയർ അറേബ്യ. മറ്റ് എയർലൈനുകളിൽ നിന്ന് വിത്യസ്തമായ നിലവിൽ എയർ അറേബ്യ യാത്രക്കാർക്ക് 10 കിലോ സൗജന്യ ഹാൻഡ് ബാഗേജ് അനുവദിക്കുന്നുണ്ട്. ഇത് കൂടാതെയാണ് കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് മൂന്നു കിലോയുടെ ചെറു ഹാൻഡ് ബാഗേജ് കൂടി ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
യാത്രക്കിടയിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഇത് ഉപയോഗിക്കാമെന്ന് വെബ്സൈറ്റിലൂടെ കമ്പനി വ്യക്തമാക്കി. എയർ ഇന്ത്യ ഉൾപ്പെടെ മറ്റ് വിമാന കമ്പനികൾ 30 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുന്നത്. എന്നാൽ, എയർ അറേബ്യ മാത്രം 10 കിലോ ഹാൻഡ് ബാഗേജ് അനുവദിക്കുന്നുണ്ട്. ഇതിനൊപ്പമാണ് കുഞ്ഞുങ്ങളുളള യാത്രക്കാർ മൂന്നു കിലോ അധികമായി ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ക്യാബിൻ ബാഗേജിന്‍റെ മൊത്തം തൂക്കം 10 കിലോ ആണെങ്കിലും രണ്ട് പെട്ടികൾ ഉപയോഗിക്കാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന്‍റെ അളവ് 55സെ.മീx40 സെ.മീx20 സെ.മീ ആയിരിക്കണം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന്‍റെ അളവ് 25x33x20 സെ.മീ ആയിരിക്കണമെന്നും കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഇത് കൂടാതെയാണ് കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.