റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം ‘നവകേരളം – കേരള ചരിത്രം’ നാളെ വൈകിട്ട് സൗദി സമയം 5 മണിക്ക് നടക്കും.
ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രായ, ലിംഗ വ്യത്യാസമന്യേ ആർക്കും മത്സരത്തിന് മുൻപ് നൽകുന്ന ലിങ്ക് വഴി മത്സരത്തിൽ പങ്കാളികളാകാമെന്നും, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലും വിധത്തിലുള്ള 30 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 25 സെക്കന്റിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നും സംഘാടകർ അറിയിച്ചു. നവംബർ 2 ന് സൗദി സമയം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ നിയമാവലികൾ മത്സരം തുടങ്ങുന്നതിന്ന് മുൻപ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖുമായി ബന്ധപ്പെടാം 053 530 6310
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.