Kerala

കേരള സ്റ്റോറി: ഐ എസില്‍ ചേര്‍ന്നവര്‍ 32,000 എന്നത് മൂന്നാക്കി

കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന അവകാശ വാദം തിരുത്തി മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രി പ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്.’മൂന്ന് യുവതി കളുടെ ജീവിതം ഇല്ലാ തായ കഥ’ എന്നാണ് ട്രെയ്ലറിന് പുതിയ ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ട്രെയിലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി നിര്‍മാ താക്കള്‍.കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന അവകാശവാദം തിരു ത്തി മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്.’മൂന്ന് യുവതി കളുടെ ജീവിതം ഇല്ലാതായ കഥ’ എന്നാണ് ട്രെയ്ലറിന് പുതിയ ഡിസ്‌ ക്രിപ്ഷനില്‍ നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ ക്കുന്നുവെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ നേര ത്തേ പറഞ്ഞിരുന്നു. 32,000 പേ രെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും ഏഴ് വര്‍ഷം ഇതിനെക്കുറിച്ച് ഗവേഷ ണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും സുദീപ്‌തോ സെന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ സമയം തന്നെയാണ് 32,000 പേര്‍ എന്നത് മൂന്ന് പേര്‍ എന്നാക്കി ഡിസ്‌ക്രിപ്ഷനില്‍ മാറ്റം വരുത്തി യിരിക്കുന്നത്.

അതേസമയം, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേരള സ്റ്റോറി ചിത്രത്തിന് സെന്‍സര്‍ ബോ ര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയിരി ക്കുന്നത്. ചിത്രത്തില്‍ സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേ ശിച്ചിട്ടുണ്ട്.

ഭീകരവാദികള്‍ക്ക് പാകിസ്താന്‍ വഴി അമേരിക്കയും ധനസഹായം നല്‍കുന്നുവെന്ന സംഭാഷണം, കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടി ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന സംഭാഷണം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദികളാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ എന്ന വാക്ക് എന്ന് നീക്കം ചെ യ്യണം, ചിത്രത്തിന്റെ അവസാനം ഭീകരവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴി വാക്കണം തുടങ്ങിയ മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.