Home

കേരളത്തെ ഇരുട്ടിലാക്കില്ല, പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും ; കെഎസ്ഇബിയ്ക്ക് 50 കോടി രൂപയുടെ അധിക ബാധ്യത

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎ സ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും.മെയ് 31 വരെ ഈ സംവിധാനം തുടരും

ചെയര്‍മാന്‍ ബി അശോക്

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെ എസ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യു തി ക്ഷാമം പരിഹരി ക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈ ദ്യുതി വാങ്ങും.മെയ് 31 വരെ ഈ സംവിധാനം തുടരും. അധിക വൈദ്യുതി വാങ്ങു ന്നതിന് 50 കോടി വരെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടാവുക. നിലവില്‍ യൂണിറ്റിന് പരമാവധി 12 രൂപ വരെ മുടക്കാനാണ് തീരുമാനമുള്ളത്.

ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാധ്യത ഏറ്റെടുക്കാന്‍ കെഎസ്ഇബി തീരുമാനി ക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ മാസങ്ങളില്‍ കെഎസ്ഇബിയുടെ സാമ്പത്തിക നിലമെച്ചപ്പെട്ടതും തീരുമാനത്തെ സ്വാധീനിച്ചതായും അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈകിട്ട് 6.30നും രാത്രി 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലവിലെ 15 മി നിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാ കും.സാഹചര്യം ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്. കല്‍ക്കരി ക്ഷാമം ഒക്ടോബര്‍ വരെ നീണ്ടേക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ക ഴിഞ്ഞ വര്‍ഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയ ന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തിരിച്ചുവരാന്‍ പോകുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ തള്ളി.

നല്ലളം നിലയത്തില്‍ നിന്ന് 90 മെഗാവാട്ട് ലഭിക്കും. കായംകുളം നിലയത്തില്‍ നിന്നും ഉത്പാദനം തുട ങ്ങും. മെയ് 3ന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നു. അന്ന് സംസ്ഥാനത്ത് വൈദുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും ഉപഭോക്താക്കള്‍ ഉപയോഗം കുറച്ച് സഹകരിക്കണമെന്നും ബി അശോക് കൂട്ടിച്ചേര്‍ത്തു.

നിലവിലെ നിയന്ത്രണം 24 മണിക്കൂര്‍ വരെ തുടരും. മെയ് മൂന്നിന് 400 മെഗാവാട്ട് വരെ കുറവുണ്ടാകാം. ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും അശോക് അഭ്യര്‍ഥിച്ചു. ദേശീയ തലത്തില്‍ വൈദ്യു തി പ്രതിസന്ധി രൂക്ഷമായാല്‍ നിയന്ത്രണം അടക്കമുള്ള മറ്റു വഴികള്‍ തേടേണ്ടി വരുമെന്നും അശോക് സൂചിപ്പിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.