Home

കേരളത്തില്‍ 31,959 പേര്‍ക്ക് കൂടി കോവിഡ്, 49 മരണം; കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍, സ്വയം നിയന്ത്രണങ്ങളില്‍ ഒരു കുറവും വരുത്താന്‍ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂര്‍ : കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധി ച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്.സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിവസവും 30000-ല്‍ അധികം പ്രതിദിന കോവിഡ് രോഗികളു ണ്ടായത് ആശ ങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ന് 31000-ല്‍ അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവ രെയുള്ളതില്‍ ഏറ്റവും ഉയര്‍ ന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12000 ടെസ്റ്റുകളാണ് കേരളത്തില്‍ നടത്തിയത്. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുന്‍പ് 198576 പേരാണ് ചികിത്സ യിലു ണ്ടായിരു ന്ന ത്.

രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി.  പക്ഷെ  ഇത്തരമൊരു വലിയ സന്തോഷം ആഘോ ഷിക്കാനുള്ള സമയമല്ല ഇതെന്ന് കൊവിഡ് കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ യം അനുയോജ്യമല്ലാത്തതിനാല്‍ വലിയ തോതില്‍ ആഘോഷത്തിന് തയ്യാറെടുത്തവരടക്കം ആ ഘോഷ കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കു കയാണ്. അതിന് കാരണം കൊവിഡ് വ്യാപനമാണ്.

സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ എല്ലാവരും പൊതുവെ അംഗീക രി ക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും.നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍, സ്വയം നിയന്ത്രണങ്ങളില്‍ ഒരു കുറവും വരുത്താന്‍ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല തിരിച്ചു രോഗം സ്ഥിരീകരിച്ചത്
കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

1,60,58,633 സാമ്പിളുകള്‍ പരിശോധിച്ചു
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്.

11 പേരില്‍ ജനിതക വകഭേദ വൈറസ്
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 117 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ആകെ മരണം 5405 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5405 ആയി.

29,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 266 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1912 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4137, തൃശൂര്‍ 3916, എറണാകുളം 3459, തിരുവനന്തപുരം 3188, മലപ്പുറം 2895, കോട്ടയം 2612, ആലപ്പുഴ 2437, പാലക്കാട് 853, കൊല്ലം 1588, കണ്ണൂര്‍ 1338, പത്തനംതിട്ട 1016, ഇടുക്കി 976, വയനാട് 741, കാസര്‍ഗോഡ് 544 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തൃശൂര്‍ 15, കോട്ടയം 11, വയനാട് 10, പത്തനംതിട്ട 6, പാലക്കാട് 5, തിരുവനന്തപുരം, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1899, കൊല്ലം 1052, പത്തനംതിട്ട 828, ആലപ്പുഴ 970, കോട്ടയം 1025, ഇടുക്കി 228, എറണാകുളം 2279, തൃശൂര്‍ 1242, പാലക്കാട് 943, മലപ്പുറം 1758, കോഴിക്കോട് 2660, വയനാട് 188, കണ്ണൂര്‍ 1143, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,39,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,93,590 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

7,24,611 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,24,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,98,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,169 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3371 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

13 പുതിയ ഹോട്ട് സ്പോട്ടുകള്‍
ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 674 ഹോട്ട് സ്പോട്ടുകളാണുള്ളത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.