ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, പു നരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താ ത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യ കൈമാറ്റത്തിനും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ മേഖലകളിലും കേരളവുമായി സഹകരിച്ച് പ്രവര്‍ത്തി ക്കാ മെന്ന് ഇന്ത്യയിലെ കൊറിയന്‍ എംബസി കൊമേഴ്സ്യല്‍ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു
കൊച്ചി: ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, പുനരു പയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യ കൈമാറ്റത്തിനും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ മേഖ ലകളിലും കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യയിലെ കൊറിയന്‍ എംബസി കൊ മേഴ്സ്യല്‍ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു. ഇന്ത്യ-കൊറിയ സാമ്പത്തിക സഹകരണം മെച്ച പ്പെടുത്തു ന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നിക്ഷേപക സാധ്യതകളെ കുറിച്ചറിയാന്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഉന്നതതല സംഘം കേരളം സന്ദര്‍ശിച്ചു. ഇന്ത്യയിലെ കൊറിയന്‍ എംബ സി,ഇന്ത്യ-കൊറിയ ബിസിനസ് കോഓപ്പറേഷന്‍ സെന്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊറി യന്‍ സംഘം കേരളത്തിലെത്തിയത്.
കൊച്ചിയില്‍ മന്ത്രി പി രാജീവ്, കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായും കൊറിയന്‍ സംഘം ചര്‍ച്ച നടത്തി. കേരളത്തിലെ നിക്ഷേപക സാഹചര്യം ബോധ്യപ്പെടുത്തുന്നതിനും നിക്ഷേപത്തിനാവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയന്‍ കമ്പനി മേധാവികളുടെ യോഗം രണ്ട് മാസത്തിനുള്ളില്‍ വിളിക്കാമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കേരളത്തിലെ മേക്കേഴ്സ് വില്ലേജില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും കെല്‍ട്രോണിന്റെ പ്രവര്‍ത്തനങ്ങ ളും കേരളത്തിന്റെ തനത് വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളാണെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുതിയ വ്യവസായ, വാണിജ്യ നയത്തില്‍ ജി എസ് ടി റീഇമ്പേഴ്‌സ്‌മെന്റ്, നികുതിയി ളവ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. നിര്‍മിത ബുദ്ധി, ആയുര്‍വേദ, ബയോ ടെക്നോളജി, ഡിസൈന്‍, ഭക്ഷ്യ സംസ്‌ക്കരണം, വൈദ്യുത വാഹനങ്ങള്‍, ലോജിസ്റ്റിക്‌സ്, നാനോ ടെക്നോളജി, ടൂറിസം, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളില്‍ മുതല്‍മുടക്കാന്‍ കൊറിയ തയാ റെങ്കില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
കൊച്ചിയില്‍ ആരംഭിക്കുന്ന മറൈന്‍ ക്ലസ്റ്റര്‍, കൊച്ചി കപ്പല്‍ശാലയുമായി ബന്ധപ്പെട്ട പ്രതിരോധ മേഖല എന്നിവയില്‍ കൂടുതല്‍ നിക്ഷേപക സാധ്യതയുണ്ടെന്ന് പോള്‍ ആന്റണി ചൂണ്ടിക്കാട്ടി. സീ ഫുഡ് മേഖലയും ഫ്രോസന്‍ ഫുഡ് മേഖലയും സ്പൈസ് മേഖലയിലും കൊറിയയുമായി സഹകര ണത്തിന് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി ഇലക്ട്രോണിക്‌സ്, സീഫുഡ്, ഭക്ഷ്യ സംസകരണം, സ്പൈസസ് മേഖലകളില്‍ കൊറിയന്‍ സഹകരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ കെല്‍ട്രോണുമായി സഹകരിക്കാന്‍ കൊറിയയെ അദ്ദേഹം ക്ഷണിച്ചു. കേരളത്തില്‍ കൊറിയന്‍ നിക്ഷേപത്തിന് ഏറെ സാധ്യതയുണ്ടെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി പറഞ്ഞു.
കേരള സര്‍ക്കാരുമായി സഹകരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ സെമിനാര്‍ നടത്തുമെന്നും കേരള ത്തിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി നോളഡ്ജ് ഷെയറിംഗ് പരിപാടിക ള്‍ സംഘടിപ്പിക്കുമെന്നും ഇന്ത്യ-കൊറിയ ബിസിനസ് കോഓപ്പറേഷന്‍ സെന്റര്‍ ദക്ഷിണേഷ്യ മാനേ ജിംഗ് ഡയറക്ടര്‍ ജൂന്‍വ ബിന്‍ വ്യവസായമന്ത്രിക്ക് ഉറപ്പ് നല്‍കി.
ഫിക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊറിയ-ഇന്ത്യ ഇക്കണോമിക് കോഓപ്പറേഷന്‍ സെമി നാറില്‍ ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി, ഇന്ത്യ – കൊറിയ ബിസിനസ് കോ ഓപ്പറേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മ്യുന്‍ഗ്ലെ ചെയ്, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു. കേര ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ദക്ഷിണ കൊറിയന്‍ കമ്പനികള്‍ നല്‍കുന്ന ആരോഗ്യ ഉത്പന്നങ്ങളും പി.പി.ഇ കിറ്റുകളും മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.