ദുബായ് : ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1, 2 തീയതികളിൽ ദുബായ് ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ നടക്കും. ഡിസംബർ 1 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മുഖ്യാതിഥികളായി നർത്തകിയും നടിയുമായ മേതിൽ ദേവിക, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ ദുബായിലെ സർക്കാർ പ്രതിനിധികളും പങ്കെടുക്കും.
കേരളീയ കലാ പൈതൃകവും സാംസ്കാരിക പരിപാടികളും വിളിച്ചറിയിക്കുന്ന ഗ്രാമോത്സവത്തെ പ്രവാസ മണ്ണിലേക്ക് പുന:രാവിഷ്കരിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളവും അരങ്ങേറും. യുവ ഗായകർ ആര്യദയാൽ, സച്ചിൻവാര്യർ, തുടങ്ങിയവർ ആദ്യ ദിവസവും സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് ബാന്റിനൊപ്പം യുവ ഗായകൻ അരവിന്ദ് നായർ രണ്ടാം ദിനവും സംഗീത നിശയൊരുക്കും.
നൂറോളം വർണ്ണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട്, തുടങ്ങിയ കലാരൂപങ്ങളും വർണ വിസ്മയമൊരുക്കും. തെരുവ് നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി കോൽക്കളി, പൂരക്കളി, സംഗീത ശിൽപം, സൈക്കിൾ യജ്‌ഞം, റെക്കോർഡ് ഡാൻസ് തുടങ്ങിയ നൃത്ത- നാടൻ – കലാരൂപങ്ങളും ഉണ്ടായിരിക്കും. കൂടാതെ, നാടൻ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ എന്നിവയും പ്രത്യേകതകളാണ്.
സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യു എ ഇ യിലെ ചിത്രകാരന്മാരുടെ തത്സമയ പെയിന്റിങ്, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര – പുരാവസ്തു പ്രദർശനങ്ങളും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദുബായിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗവാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരവും പുതുതായി മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള റജിസ്ട്രേഷൻ സൗകര്യവും പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കും.
ഇവന്റൈഡ്സ് ഇവന്റിന്റെ ബാനറിൽ ഒരുങ്ങുന്ന കേരളോത്സവത്തിലേയ്ക്ക് പ്രവേശനം സൗജന്യമാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് പ്രധാന പ്രായോജകര്‍. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, ഷിഹാബ് പെരിങ്ങോട് , ജിജിത അനിൽകുമാർ , ലിജിന കൃഷ്ണൻ എന്നിവരും ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂംസ് പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.