Breaking News

കേരളം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി ; ലൈഫ് മിഷന് 1436 കോടി, ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3376.88 കോടി

ലൈഫ് മിഷന് 1436 കോടി രൂപ;
പൂര്‍ത്തീകരിച്ചത് 3,22,922 വീടുകള്‍

ശമ്പളവും പെന്‍ഷനും നല്‍കാന്‍
കെഎസ്ആര്‍ടിസിക്ക് 3376.88 കോടി

ആഭ്യന്തര ഉത്പാദന, തൊഴില്‍ സംരംഭ, നിക്ഷേപ സാധ്യതകള്‍
വര്‍ധിപ്പിക്കാന്‍ മെയ്ക്ക് ഇന്‍ കേരള- 1000 കോടി

തിരുവന്തപുരം : കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരള ത്തിനുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരി ന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയി ല്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയ ത്തില്‍ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങള്‍ പൂര്‍ണരൂപത്തില്‍

  • ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഇന്നോവേഷന്‍ സെന്ററിന് 10 കോടി രൂപ
  • ബയോ ലൈഫ് സയന്‍സ് പാര്‍ക്കിന് 5 കോടി രൂപ
  • കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മേക്ക് ഇന്‍ കേരള പിന്തുണ നല്‍കും
  • കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
  • സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ആക്കും
  • മെയ്ക്ക് ഇന്‍ കേരള പദ്ധതിയ്ക്ക് 100 കോടി
  • മൈക്രോബയോ കേന്ദ്രത്തിന് 10 കോടി
  • വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി, ദുബായ് പോലെ വിഴിഞ്ഞം മേഖലയും വാണിജ്യ നഗരമാക്കുമെന്ന് ധനമന്ത്രി
  • റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി
  • നഴ്‌സിംഗ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി
  • ടൂറിസം ഇടനാഴിക്ക് 50 കോടി
  • കാഴ്ച വൈകല്യം പരിഹരിക്കാന്‍ നേര്‍ കാഴ്ച പദ്ധതി – 50 കോടി
  • വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ 15 കോടിയുടെ ഫണ്ട്
  • വര്‍ക്ക് നിയര്‍ ഹോം സൗകര്യത്തിനായി 50 കോടി
  • രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി അനുവദിച്ചു.
  • വന്യ ജീവി ഭീക്ഷണി നേരിടാനും നഷ്ടപരിഹാരം നല്‍കുന്നതിനും 50.85 കോടി രൂപ
  • അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി
  • കൃഷിയ്ക്കായി 971 കോടി
  • നെല്‍കൃഷി വികസനത്തിന് 95 കോടി
  • ഫലവര്‍ഗകൃഷിക്ക് 18 കോടി
  • നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയാക്കി
  • കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടി
  • കാര്‍ഷിക കര്‍മസേനയ്ക്ക് 8 കോടി
  • കളക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി
  • ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി
  • ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ 2 കോടി
  • മത്സ്യബന്ധന ബോട്ടുകളെ ആധുനികവല്‍ക്കരിക്കാന്‍ 10 കോടി
  • വിള ഇന്‍ഷുറന്‍സിന് 30 കോടി
  • ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
  • എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി 10 കോടി
  • കുടുംബശ്രീക്ക് 260 കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി
  • ലൈഫ് മിഷന്‍ പദ്ധതിക്ക് 1436 കോടി
  • കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കാന്‍ 5.5 കോടി
  • അനര്‍ട്ടിന് 49 കോടി
  • വ്യവസായ മേഖലയ്ക്ക് 1259 കോടി
  • കിന്‍ഫ്രയ്ക്ക് 333 കോടി
  • ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍
  • സഹകരണ മേഖലയ്ക്ക് 140 കോടി
  • ചെറുകിട വ്യവസായ വികസനത്തിന് 212 കോടി
  • കശുവണ്ടി മേഖലയ്ക്ക് 58 കോടി
  • കയര്‍ വ്യവസായത്തിന് 117 കോടി
  • കെഫോണ്‍ പദ്ധതിക്ക് 100 കോടി
  • കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയ്ക്ക് 200 കോടി
  • വിവര സാങ്കേതികവിദ്യാ മേഖലയ്ക്ക് 559 കോടി
  • ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് 46കോടി
  • ദേശീയ പാത ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1144 കോടി
  • ജില്ലാ റോഡുകള്‍ക്ക് 288 കോടി
  • ഗ്രാമവികസനത്തിന് 6294.04 കോടി
  • ഐടി മേഖലയ്ക്ക് 559 കോടി
  • എകെജി മ്യുസിയത്തിന് 6 കോടി
  • വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി
  • വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി,യൂണിഫോമിന് 140 കോടി, ഉച്ചഭക്ഷണത്തിന് 344 കോടി
  • ഉന്നതവിദ്യാഭ്യാസ മേഖയ്ക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും 816 കോടി
  • സര്‍ക്കാര്‍ കോളജുകള്‍ക്ക് 98 കോടി
  • തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കാന്‍ 10 കോടി
  • കാരുണ്യ പദ്ധതിക്കായി 574.5 കോടി
  • ആരോഗ്യ മേഖലയ്ക്ക് 2828 കോടി രൂപ
  • കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയര്‍ സ്ഥാപിക്കും
  • പേ വിഷത്തിനെതിരെ കേരള വാക്സിന്‍. ഇതിനായി 5 കോടി രൂപ
  • ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്ക് 75 കോടി
  • ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.09 കോടി
  • തിരുവനന്തപുരം, കോഴിക്കോട് നഗര ജല വിതരണ പദ്ധതിക്ക് 100 കോടി
  • സ്പോര്‍ട്സ് കൗണ്‍സിലിന് 35 കോടി
  • ആശ്വാസ കേരളം പദ്ധതിക്ക് 54 കോടി
  • ഭക്ഷ്യസുരക്ഷയ്ക്ക് 7 കോടി
  • പട്ടികജാതി കുടംബങ്ങളുടെ വീട് നിര്‍മാണത്തിന് 180 കോടി
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 month ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 month ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 month ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 month ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 month ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 month ago

This website uses cookies.