Breaking News

‘കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തുകേന്ദ്രം, തീവ്രവാദികളെ സഹായിക്കുന്നത് പിണറായി വിജയന്‍’ : ബിജെപി ദേശീയ അദ്ധ്യക്ഷന്‍

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീ വ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സ ര്‍ക്കാര്‍ സഹായിക്കുകയാണെന്നും നദ്ദ പറഞ്ഞു

കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു വെ ന്നും കേരളം ഇസ്ലാമിക തീവ്രവാദ ത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും നദ്ദ ആരോപിച്ചു.

പാവപ്പെട്ടവര്‍ക്കും, പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, വനിതകള്‍ക്കും, കുട്ടികള്‍ക്കും ഉള്‍പ്പെടെ സമസ്ത മേഖലയിലും ഉള്ളവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തി യാകും. അതിന് തെളിവാണ് സമ്മേളനത്തിനെത്തിയ ജനങ്ങളെന്ന് നദ്ദ വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ സഹായിക്കുന്നത് ഇസ്ലാമിക ഭീകരവാദികളെയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങ ളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, കൃസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്, കപട മതേതരത്വമാണ് കാ ണിക്കുന്നത്. കേരളത്തില്‍ നിന്നും ഇസ്ലാമിക ഭീകരവാദം ഇല്ലാതാക്കുമെന്നും ജെപി നദ്ദ വ്യക്തമാക്കി.

രാഷ്ട്രീയ അക്രമങ്ങള്‍ കേരളത്തില്‍ കൂടുന്നു. കഴിഞ്ഞ വര്‍ഷം 125 രാഷ്ട്രീയ കൊപലപാതകങ്ങള്‍ നട ന്നു. അതില്‍ 15 എണ്ണം പിണറായി വിജയന്റെ കണ്ണൂര്‍ ജില്ലയില്‍ ആണ്. അക്രമങ്ങളെല്ലാം മുഖ്യമന്ത്രി യുടെ സ്ഥലത്താണ് കൂടുതലും നടക്കുന്നത്. കേരള സര്‍ക്കാര്‍ നടത്തുന്നത് മുഴുവനും അഴിമതിയാണ്. സിപിഎമ്മിന്റെ അക്രമത്തെ ചെറുത്ത് നില്‍ക്കുകയും ബിജെപിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോഴിക്കോട്ടെയും സംസ്ഥാനത്തെയും പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും നദ്ദ പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.