ലക്ഷദ്വീപിലെ പാരമ്പര്യവും സംസ്‌ക്കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവൂകയുള്ളുവെന്ന് അമിത് ഷാ ലക്ഷദ്വീപ് ബിജെപി നേതൃത്വത്തെ അറിയിച്ചെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ചിലരുടെ വ്യാജ പ്രചാരണങ്ങളില്‍ ദ്വീപ് നിവാസികള്‍ വീഴരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്ഷദ്വീപിലെ പാരമ്പര്യവും സംസ്‌ക്കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവൂയെന്ന് അമിത് ഷാ ലക്ഷദ്വീപ് ബിജെപി നേതൃത്വത്തെ അറിയി ച്ചു. ദ്വീപിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യു മായി ദ്വീപിലെ ബിജെപി നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി യതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി അറിയിച്ചു.
ദ്വീപിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിഷ്‌ക്കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, പുതിയ നിയമ നിര്‍മ്മാണങ്ങളില്‍ ജനങ്ങളുടെ അഭി പ്രായ ങ്ങള്‍ തേടിയിട്ടുണ്ട്. അതിന് ശേഷം നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അനുമ തി നല്‍കുമ്പോള്‍ മാത്രമേ നിയമമാവൂ.
ജനങ്ങളുടെ ഹിതം അറിഞ്ഞു കൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ എന്നും അമിത് ഷാ പറഞ്ഞു.കരട് വിജ്ഞാപനമാണ് ഇറക്കിയിരിക്കുന്നതെന്നും ജനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാവൂയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് അമിത് ഷായെ കണ്ട ശേഷം എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനാഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ അന്തിമ നടപടികള്‍ ഉണ്ടാവൂയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും ഉറപ്പു നല്‍കിയതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപ് പ്രഭാരിയുമായ എ.പി. അബ്ദുള്ളക്കുട്ടി, ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി, ഉപാധ്യക്ഷന്‍ അഡ്വ.കെ.പി. മുത്തുക്കോയ എന്നി വരാണ് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്. ദ്വീപിലെ ജനങ്ങള്‍ക്കിടയിലെ ആശങ്കകളും പ്രയാ സങ്ങളും ഇവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്ന് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും സംഘം കൂടിക്കാഴ്ച നടത്തി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.