പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധ തി നടപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്ത് വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാങ്കേതികവും ഗുണനിലവാരമുള്ള മേല്‍നോട്ടത്തിന്റെ അഭാവവും ഉണ്ടായി. മുന്‍ഗണനാ ലി സ്റ്റിലേക്ക് അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക, വീടുനിര്‍മ്മാണത്തില്‍ വയോജ നങ്ങളെയും ദുര്‍ബലരെയും സഹായിക്കല്‍, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തല്‍, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കല്‍ എന്നിവയില്‍ ഗ്രാമപഞ്ചായത്തു കള്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ 2016-17 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന 42,431 വീടുകള്‍ക്ക് പകരം ഗ്രാമപഞ്ചായത്തുകള്‍ 17,287 എണ്ണത്തിനു മാത്രം അനുവാദം നല്‍കിയിട്ടുള്ള കാരണവും പരിശോധിച്ചു. കേരള സര്‍ക്കാരിന്റെ വീഴ്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രയോജനം നഷ്ടപ്പെടാന്‍ കാരണമയി.
അര്‍ഹമായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും തിരഞ്ഞെടുക്കുന്നതിലും ഭൂമി ഇല്ലാത്തവ ര്‍ക്ക് ഭൂമി കണ്ടെത്തുന്നതിലുള്‍പ്പടെ ഗ്രാമപഞ്ചായത്തു കള്‍ പരാജയപ്പെട്ടുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.