Kerala

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയ കളി : കസ്‌റ്റംസ്‌ ഓഫീസ്‌ മാർച്ചിൽ വൻ പ്രതിഷേധം

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌.

സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ എൽഡിഎഫിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കീഴ്‌പെടുത്താനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നത്‌. ഭരണനേതൃത്വത്തെയും സർക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് നടത്തുന്നത്. ഇതിന് ഒത്താശയുമായി കേരളത്തിലെ കോൺഗ്രസുമുണ്ട്‌. ഇതിനെതിരെയാണ്‌ ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധമാർച്ച്‌ നടത്തുന്നത്‌.

ജയിലിൽ കിടക്കുന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ്‌ ഹൈക്കോടതിയിൽ കസ്‌റ്റംസ്‌ സത്യവാങ്‌മൂലം നൽകിയത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തു‌. എൽഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന്‌ ബോധ്യമായപ്പോഴാണ്‌ മ്ലേച്‌ഛമായ ഈ നീക്കം.ഇതിനെതിരെ ശക്‌തമായായ താക്കീതായി എൽഡിഎഫ്‌ മാർച്ച്‌.

തിരുവനന്തപുരത്ത്‌ ആയുർവേദ കോളേജിന്‌ മുന്നിൽനിന്നു മാർച്ച്‌ ആരംഭിച്ച്‌ പ്രസ് ക്ലബിന് സമീപമുള്ളിൽ കസ്റ്റംസ് ഓഫീസിന്‌ മുന്നിൽ ധർണഇരുന്നു. മാർച്ച്‌ സിപിഐ എം പിബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്‌തു.

കൊച്ചിയിൽ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.എസ്‌ ശർമ എംഎൽഎ, കെ എൻ സുഗതൻ, ടി പി അബ്‌ദുൾ അസീസ്‌, കുമ്പളം രവി, ടി സി സഞ്ജിത്ത്‌, അനിൽ ജോസ്‌,ജോർജ്‌ ഇടപ്പരത്തി എന്നിവർ സംസാരിച്ചു. എം സ്വരാജ്‌ എംഎൽഎ , കെ ചന്ദ്രനപിള്ള എന്നിവർ പങ്കെടുത്തു.

കോഴിക്കോട്‌ നടന്ന മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാർച്ച് നടന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി കെ നാസർ അധ്യക്ഷനായി. മാമ്പറ്റ ശ്രീധരൻ, എൻ സി മോയിൻ കുട്ടി, പി ടി ആസാദ്, അഡ്വ. എം പി സൂര്യനാരായണൻ, സി പി ഹമീദ്, പി അബ്ദുറഹിമാൻ, ഫിറോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ടി വി നിർമലൻ സ്വാഗതം പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.