Breaking News

മന്ത്രിസഭാ പുനഃസംഘടന ഉടന്‍, തിരക്കിട്ട ചര്‍ച്ചകള്‍ ; സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് ?

കേരളത്തില്‍ നിന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിസഭാ പു:ന സംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നി ന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മ ന്ത്രിസഭാ പുനസംഘടനയു മായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായിട്ടായിരിക്കും സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുകയെ ന്നും സൂചനയുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതോടെ കേരളത്തില്‍ ബിജെപിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2019ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നി ന്നും മത്സരിച്ചിരുന്നു. 2024ലെ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ മെനയാന്‍ ബുധനാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം,
പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം
2024 ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ പ്രാഥമിക ധാരണയായ സാഹചര്യത്തില്‍ മറുതന്ത്രങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് വിവരം. അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായത്. പ്രഗതി മൈതാനില്‍ പുതുതായി പണിത കണ്‍വെന്‍ഷന്‍ സെന്ററിലാ യിരിക്കും യോഗം.

അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയില്‍ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ളവരു ടെ വകുപ്പുകളില്‍ മാറ്റം വരുത്തി യും സമഗ്രമായ പുനഃസംഘടനയ്ക്കാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകിട്ട് വി ശാല മന്ത്രിസഭ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മന്ത്രിസഭാ പുനസംഘടനയുടെ കാര്യത്തില്‍ വ്യ ക്തമായ തീരുമാനം എടുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുട ങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് മുമ്പായി ഭരണനേതൃത്വത്തിലും പാര്‍ട്ടിയിലും മാറ്റങ്ങള്‍ വരുത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.