Breaking News

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്. രാജ്യത്ത് ഏറ്റവുമധികം നികുതിയടയ്ക്കുന്ന ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നുമാണ് അദാനിയുടേത്.കമ്പനികളുടെ മികച്ച നിലവാരമുള്ള ഭരണനിർവഹണവും ഓഹരി ഉടമകളോടുള്ള സമർപ്പണവുമാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കം മുൻനിരയിലെത്താൻ കമ്പനിക്ക് കരുത്താവുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഗ്രൂപ്പിന് കീഴിലെ ലിസ്റ്റഡ് കമ്പനികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് , അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമന്റ്സ് എന്നിവയും ഇവയ്ക്ക് മുഖ്യ ഓഹരി പങ്കാളിത്തമുള്ള മറ്റു 3 ലിസ്റ്റഡ് കമ്പനികളായ എൻഡിടിവി, എസിസി, സാംഘി ഇൻഡസ്ട്രീസ് എന്നിവയും ചേർന്ന് അടച്ച നികുതിയുടെ കണക്കുകളാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.


സുതാര്യതയാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും വിജയത്തിലേക്ക് മുന്നേറാൻ വിശ്വാസ്യതയാണ് കരുത്തെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. രാജ്യത്തിനായി സംഭാവന ചെയ്യുന്ന ഓരോ രൂപയും ഗ്രൂപ്പിന്റെ സമർപ്പണമനോഭാവവും പ്രവർത്തനമികവുമാണ് എടുത്തുകാട്ടുന്നത്. ഓഹരി ഉടമകളുടെ ആത്മവിശ്വാസം ഉയർത്തുകയും കോർപ്പറേറ്റ് പ്രവർത്തന ഉത്തരവാദിത്തം മുറുകെപ്പിടിക്കുകയുമാണ് നികുതിക്കണക്കുകൾ പുറത്തുവിടുന്നതിലൂടെ ഗ്രൂപ്പ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നടന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം നടത്തിയതും അദാനി ഗ്രൂപ്പാണ്. ഏതൊക്കെ മേഖലകളിലാണ് അദാനിയുടെ കൂടുതൽ നിക്ഷേപമെത്തുകയെന്നത് സംബന്ധിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.