Breaking News

കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല ; കൈരളി, മീഡിയാ വണ്‍ ചാനലുകള്‍ക്ക് ഗവര്‍ണറുടെ വിലക്ക്

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത്

തിരുവനന്തപുരം : വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു മാധ്യമ ങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത്. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സം സാരിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു.

മാധ്യമങ്ങള്‍ പ്രത്യേക അജന്‍ഡ വച്ചാണ് സംസാരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കുന്നതിന് പക രം,അജന്‍ഡയ്ക്ക് അനുസരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം പറയില്ലെന്നും ഗവര്‍ണര്‍ മാധ്യ മങ്ങളോട് പറഞ്ഞു. വളരെ ക്ഷുഭിതനായാണ് ഗവര്‍ണര്‍ സംസാരിച്ചത്.

ഗവര്‍ണര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് ഈ രണ്ട് ചാനലുകളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്.രാജ്ഭവനില്‍നിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീ ഡിയവണ്‍, കൈരളി റിപ്പോര്‍ട്ടര്‍മാര്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനെത്തിയത്. എ ന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ കേഡര്‍ മാധ്യമങ്ങ ളോട് സംസാരിക്കില്ലെന്ന് പറ ഞ്ഞ ഗവര്‍ണര്‍ മീഡിയവണും കൈരളിയും ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിത നായി ആവശ്യപ്പെടുകയായിരുന്നു.

തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാവില്ല. അതുപോലെ തന്നെ താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുതെന്ന് മന്ത്രിമാരെ പരോഷമായി സൂചിപ്പിച്ച്് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിമാ രും മന്ത്രിമാരും സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ഇഷ്ടമുള്ളവരെ വകുപ്പുകളി ല്‍ തിരുകി കയറ്റുന്നതായും ഗവര്‍ണര്‍ ആരോപിച്ചു. പാര്‍ട്ടിക്കാ രെ കോര്‍പ്പറേഷനില്‍ നിയമി ക്കാന്‍ ലിസ്റ്റ് തരാന്‍ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍ കി എന്ന മട്ടിലുള്ള കത്തിലടക്കം സര്‍ക്കാര്‍ ജന ങ്ങളോട് വിശദീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വൈസ് ചാനസലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഏഴ് വൈസ് ചാന്‍സലര്‍മാര്‍ കത്ത് നല്‍കി. വിസിമാരുടെ കത്ത് പൂര്‍ണമായി വായിച്ചിട്ടില്ല. കത്തുകള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.