Kerala

കെ വി തോമസിന് ലക്ഷം രൂപ ഓണറേറിയം ; രണ്ട് അസിസ്റ്റന്റുമാരെയും ഡ്രൈവറെയും നിയമിക്കാം

ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയ മായി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ട് അസിസ്റ്റന്റു മാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കി

തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ല ക്ഷം രൂപ ഓണറേറിയമായി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ട് അസി സ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കി.

പത്മ പുരസ്‌ക്കാരങ്ങള്‍ക്ക്
പരിശോധനാ സമിതി 
2024ലെ പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമ രൂപം നല്‍കുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപവത്കരിക്കും . മന്ത്രി സജി ചെറിയാന്‍ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മ ന്ത്രി മാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഡ്വ.ആന്റണി രാജു, റോഷി അ ഗ സ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അംഗങ്ങളാകും.

കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണു പ്രത്യേക പ്രതിനി ധിയായി സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാ ണു കെ വി തോമസിനെ ഡല്‍ഹിയി ലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ വി തോമസ് സര്‍ക്കാരി നു കത്ത് നല്‍കിയിരുന്നു. ഡല്‍ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫിസ്. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആര്‍എ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശ മ്പളം.

സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്ന ത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കു പുനര്‍നിയമനം നല്‍കിയാല്‍ അവസാനം വാ ങ്ങിയ ശമ്പളത്തില്‍നിന്നു പെന്‍ഷന്‍ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. ഓണറേറിയം ന ല്‍കിയാല്‍ കെ വി തോമസിന് എംപി പെന്‍ഷന്‍ വാങ്ങുന്നതിനു തടസമുണ്ടാകില്ല.കോണ്‍ഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണു കെ വി തോ മസ് പാര്‍ട്ടിയുമായി അകലുന്നത്.

മന്ത്രിസഭാ തീരുമാനങ്ങള്‍
ഡയറി സയന്‍സ് കോളേജുകളില്‍ 69 അധ്യാപക തസ്തിക : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍ സസ് സര്‍വ്വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡയറി സയന്‍സ് കോളേജുകളില്‍ 69 അധ്യാ പക തസ്തികകളും 20 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക : കെ ആര്‍ നാരായണ ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക താല്‍ക്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യ വസ്ഥയില്‍ നിയമിക്കും.

യുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ ഭരണാനുമതി : തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് 8,08,70,000 രൂപയ്ക്ക് ഭരണാനുമതി നല്‍കി.
സര്‍ക്കാര്‍ ഗ്യാരന്റി : കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റൈ ല്‍സിനും പ്രഭുറാം മില്ലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവര്‍ത്തനമൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരന്റി കാലയളവ് വ്യവസ്ഥകള്‍ക്കു വിധേയമായി 01.01.2023 മുതല്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടും.
നിയമനം : വനം വന്യജീവി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്ക വെ കാട്ടാനയുടെ ആക്രമത്തില്‍ മരണപ്പെട്ട ബി ബൊമ്മന്റെ മകനായ ബി ജയരാജന് വനംവകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ ( സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍ കാന്‍ തീരുമാനിച്ചു.
ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം : കൃഷി വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒമ്പതും പത്തും ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.