Home

‘കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു, ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെ’ : വി ഡി സതീശന്‍

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്ര യാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോ ട്ടെയെന്നും സതീശന്‍ പറഞ്ഞു

കൊച്ചി: കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാ ത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെ യെന്നും സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ കുലംകുത്തികളെ മാലയിട്ടും ഷാളണിയിച്ചും സ്വീകരി ക്കുന്ന തിരക്കിലാണ്. കെ വി തോമസിനെതിരെ തൃക്കാക്കരയില്‍ പ്രതിഷേധം ഉയരും. എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകും. കൂടുതല്‍ വോട്ടുകള്‍ യുഡിഎഫിന് കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ വി തോമസ് ചെയ്യുന്നത്. എന്താണ്  കെ വി തോമസിന് കോണ്‍ഗ്രസ് ഇനി കൊടുക്കാനുള്ളത്. പാര്‍ട്ടി യിലെ മുഴുവനാളുകള്‍ക്കും കെ വി തോമസി നോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കള്‍ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികള്‍ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്. എല്ലാ നേട്ടങ്ങളും കെ വി തോമസി നുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേ’- വി ഡി സതീശന്‍ പറഞ്ഞു.

വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മെട്രോ റെയില്‍ എക്സ്റ്റെന്‍ഷനു വേണ്ടി ആറുവര്‍ഷക്കാലം ചെറുവില ല്‍ അനക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാരിന് താത്പര്യം കമ്മീഷന്‍ റെയില്‍ ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യുടെ ചുറ്റും പ്രവര്‍ത്തി ക്കുന്ന ഉപജാപകവൃന്ദമാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.