Breaking News

കെ റെയില്‍ സര്‍വേകല്ല് പിഴുതുമാറ്റി ; പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും, കോഴിക്കോട് കല്ലായില്‍ സംഘര്‍ഷം

കോഴിക്കോട് കല്ലായിയില്‍ ഇന്ന് സ്ഥാപിച്ച കെ റെയില്‍ സര്‍വേ കല്ല് നാട്ടുകാര്‍ പിഴുതു മാറ്റി. കെ റെയില്‍ സര്‍വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്ത മായ പ്രതിഷേധമായിരുന്നു നാട്ടുകാര്‍ നടത്തിയത്. പ്രതിഷേധം നടത്തിയവരെ പൊ ലീസ് അറസ്റ്റ് ചെയ്യാനെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി

കോഴിക്കോട്: പൊലീസുകാരെ സാക്ഷിയാക്കി കോഴിക്കോട് കല്ലായിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് നാട്ടുകാര്‍ പിഴുതുമാറ്റി. സര്‍വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗ സ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേ ധമായിരുന്നു നാട്ടുകാര്‍ നടത്തിയത്. പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയ തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. കല്ലിടല്‍ തടഞ്ഞ് രംഗത്തെത്തിയ സ്ത്രീ കള്‍ അടക്കമുള്ള സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

വന്‍ പൊലീസ് വലയത്തിലാണ് വീണ്ടും കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമു ണ്ടായി. പൊലീസ് പ്രതിഷേധിച്ച സ്ത്രീ കളെ മര്‍ദ്ദിച്ചു. പുരുഷ പൊലീസുകാര്‍ ലാത്തി കൊണ്ട് കുത്തിയെന്നും സ്ത്രീകള്‍ ആരോപിച്ചു. വേദന കൊണ്ട് സ്ത്രീകള്‍ പൊട്ടി ക്കരഞ്ഞു. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കുഴഞ്ഞുവീണു. വെടിവെച്ച് കൊന്നാ ലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്തെത്തിയിരിക്കുന്നത്.

മുന്‍കൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദനമേറ്റ ഒരു പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയി ലാണെന്ന് സ്ഥലത്തെത്തിയ എം കെ രാഘവന്‍ എംപി പറഞ്ഞു. നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ടും തെരുവില്‍ നേരിട്ടും ഒരു പദ്ധതി നടപ്പാക്കാനാകുമോയെന്നും രാഘവന്‍ ചോദിച്ചു.

കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.കെറെയില്‍ കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്ത മാവുകയാണ്. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ പ്രതിഷേധം തുടരുകയാണ്. മാടപ്പള്ളി യില്‍ സ്ഥാപിച്ച കെ റെയില്‍ സര്‍വേക്കല്ലുകള്‍ സമരക്കാര്‍ പിഴുതെറിഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കല്ലുകള്‍ പിഴുതത്. ഇന്നലെ പൊലീസുമായി സംഘര്‍ഷ മുണ്ടായ മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.