കേരള കാർട്ടൂൺ അക്കാദമിയുടെ 2021 വർഷത്തെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകൾക്കുള്ള കെ.എസ്. പിള്ള സ്മാരക പുരസ്കാരത്തിന് സുധീർനാഥ് അർഹനായി. തൻ്റെ ഗുരുനാഥൻ്റെ സ്മരണയ്ക്ക് കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് കെ.എസ്. പിള്ള അവാർഡ്. മലയാള മാധ്യമങ്ങളിൽ കാർട്ടൂന്നുകൾക്ക് പ്രാധാന്യം നൽകുന്നതിൽ കെ.എസ്. പിള്ള വഹിച്ച പങ്ക് വളരെ നിർണ്ണായകമായിരുന്നു. ഒരേ ദിവസം അഞ്ച് പത്രങ്ങളിൽ കാർട്ടൂൺ വരച്ചിരുന്നു എന്ന അപൂർവ്വതയും കെ.എസ്. പിള്ളയ്ക്കുണ്ട്. കേരള കാർട്ടൂൺ അക്കാദമി രക്ഷാധികാരി കൂടിയായ കാർട്ടൂണിസ്റ്റ് സുകുമാർ തന്നെയാണ് കാർട്ടൂൺ അക്കാദമി വാർഷിക പൊതുയോഗത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. 5001 രൂപയും പ്രശസ്തിപത്രവും, ശിൽപ്പവുമാണ് പുരസ്കാരം. വിവിധ പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കുന്ന സുധീർനാഥ് കേരള കാർട്ടൂൺ അക്കാദമി മുൻ സെക്രട്ടറിയാണ്.
മലയാള മാധ്യമങ്ങളിലെ കാർട്ടൂണുകളെ കുറിച്ചുള്ള ഗവേഷണത്തിന് 2019 ൽ മീഡിയ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ശതാബ്ദി പിന്നിട്ട മലയാള കാർട്ടൂണിൻ്റെ ചരിത്രം പറയുന്ന വരയും കുറിയും, കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ ഉൾപ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കേന്ദ്ര മന്ത്രിയായിരുന്ന പി.എം.സെയ്ദിൻ്റെ പ്രസ് സെക്രട്ടറിയായിരുന്നു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, ഡിഎംസി ഇന്ത്യ, സ്വരലയ ഉൾപ്പടെ നിരവധി സംഘടനകളുടെ നിർവ്വാഹക സമിതി അംഗമായ സുധീർനാഥ് കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനത്തിലും സജീവമാണ്. കേരളത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഡിഎംസി ഇന്ത്യ നടപ്പാക്കി ശ്രദ്ധേയമായ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ സൗജന്യ സേവനമായ പ്രാണവായു പ്രോജക്റ്റിൻ്റെ ഭാഗമായിരുന്നു. തൃക്കാക്കര നാഥ് മന്ദിരത്തിൽ പരേതനായ ഡോ: ബാബു നാഥിന്റേയും, ഐ.കെ. കാർത്ത്യായിനിയുടേയും മകനാണ്. ഭാര്യ ദീപ സുധീർ , മക്കൾ വിനായക് ബാബു, വേദ ബാബു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.