പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളിലും യോഗ ത്തിന്റെ മിനുട്‌സിലും കൃത്രിമം നടന്നിട്ടുണ്ടെന്നു കാണിച്ചാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ അന്വേ ഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ കുരുക്ക് മുറുക്കി സ്വന്തം പാര്‍ട്ടിക്കാര്‍. കണക്കില്‍പ്പെടാത്ത പണം വീട്ടില്‍ നിന്ന് ക ണ്ടെടുത്തുമായി ബന്ധപ്പെട്ട് പണം പാര്‍ട്ടിയുടെതാണെന്നായിരുന്നു ഷാജി വിജിലന്‍സിന് മൊഴി നല്‍കിയത്. ഇത് സാധൂകരിക്കാന്‍ പാര്‍ട്ടി പണം പിരിച്ചതിന്റെ കൗണ്ടര്‍ ഫോയിലുകളും വിജിലന്‍ സിന് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ കെ എം ഷാജി വിജിലന്‍സിനു സമര്‍പ്പിച്ച രേഖകള്‍ പലതും വ്യാജമാണെന്നു കാണിച്ച് വിജലന്‍സിന് രഹസ്യ വിവരം. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച കൗ ണ്ടര്‍ ഫോയിലുകളിലും യോഗത്തിന്റെ മിനുട്‌സിലും കൃത്രിമം നടന്നിട്ടുണ്ടെന്നു കാണിച്ചാണ് പാര്‍ ട്ടിയില്‍ നിന്നു തന്നെ അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്.
47,30,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചതായുള്ള മിനുട്‌സ് ആയിരുന്നു ഷാജി വിജില ന്‍സില്‍ ഹാജരാക്കിയത്. പിന്നീടാണ് പണം പിരിച്ച തിന്റെ രേഖകള്‍ സമര്‍പ്പിച്ചത്. പണം കണ്ടെടു ത്ത ഉടനെ ഷാജി മാധ്യമങ്ങളോടു പ്രതികരിച്ചത് ബന്ധുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണ മാണ് ഇതെന്നായിരുന്നു. എന്നാല്‍ പിന്നീട് താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് പരിശോധനയില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് ഭൂമിയിടപാടിന്റെ 72 രേഖകള്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടു പ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ കൂടുതല്‍ സ്വര്‍ണ്ണവും കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച് ഷാജിയുടെ ഭാര്യ ആഷയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം ഷാജിയുടെ വീടുകളില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. അന്വേഷണം ഉടനെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിധം കൂടുതല്‍ തെളിവുകളും സൂചനകളും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
കെ എം ഷാജി കോഴിക്കോട് വീട് നിര്‍മ്മിച്ച ഭൂമി സംബന്ധിച്ച് പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ നല്‍കി യ വഞ്ചനാ പരാതിയില്‍ പാണക്കാട് ഹൈ ദരലി ശിഹാബ് തങ്ങള്‍ ഇടപെട്ട് പരാതിക്കാര്‍ക്ക് മുടക്ക് മുതല്‍ പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കിയാണ് ഒത്തുതീര്‍ത്തത്. യൂത്ത് ലീഗിന് വേണ്ടി കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡില്‍ വാങ്ങിയ ഭൂമി ഇടപാടിലും കെ എം ഷാജിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളാണ് പുതുതായി വിജിലന്‍സിനു ലഭിച്ച തെന്നാണു സൂചന.
പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിനും ഉന്നതാധികാര സമിതിയുടെ അധികാര കേന്ദ്രീകരണത്തിനും എതിരെ ശബ്ദിക്കുന്ന വിഭാഗത്തിന്റെ നിയന്ത്രണം കെ എം ഷാജിക്കാ യിരിക്കും എന്ന സൂചന പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ഷാജിയെ പൂട്ടാനുള്ള നീക്കത്തിലാണെന്നാണു വിവരം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.