Breaking News

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ നടപടി ക്ക് സ്റ്റേ. വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കി യ നടപടിക്ക് സ്റ്റേ. വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്നും കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്ന യിച്ചിരുന്നു. കേസില്‍ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് ചൂ ണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. അടുത്തിടെ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മനഃപൂര്‍വമുള്ള നര ഹത്യാ വകുപ്പ് ഒഴിവാക്കിയിരുന്നു.

കേസിന്റെ ഭാവിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം വലിയ തോതിലുള്ള ആശങ്ക രേഖപ്പെടുത്തി യിരുന്നു. ഒരു വാഹനാപകട കേസ് മാത്രമാക്കി മുന്നോട്ടു കൊണ്ടു പോയി വിചാര ണം നടത്തണമെന്ന തായിരുന്നു കീഴ്‌ക്കോടതിയുടെ ഉത്തരവ്. ഇതിലാണ് 304-ാം വകുപ്പിലെ രണ്ടു ഉപവകുപ്പുകള്‍ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കൂടി ചേര്‍ത്ത് കൊണ്ട് വിചാരണ നടത്തണമെന്ന ആവശ്യവുമായി സര്‍ ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.