Home

കെപിസിസി ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടം ; നൂറോളം പേര്‍ക്ക് എതിരെ കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാ യതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കണ്ടാലറി യാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നേതാക്കളും പ്രവര്‍ത്തകരും ഇന്ദി രാഭ വനില്‍ തിക്കിത്തിരക്കി. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ചടങ്ങുകള്‍. എസി ഓഡി റ്റോറിയം തിങ്ങി നിറഞ്ഞിരുന്നു.കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചു കൂടിയതിന് തിരുവ നന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്.

വേദിയിലടക്കം നേതാക്കളുടെ തിക്കും തിരക്കുമുണ്ടായി. മാസ്‌ക് ധരിക്കാത്തവരെയും കാണാമാ യിരുന്നു. വേദിയിലടക്കമുള്ള നേതാക്കള്‍ കാമറകളില്‍ മുഖം കാട്ടാനായി മാസ്‌ക് ഇടക്കിടെ മാറ്റി കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു.

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടി ക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെ ത്തി ചുമതലയേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാ ബു, എഐസിസി ജനറല്‍ സെക്രട്ടറി താരീ ഖ് അന്‍വര്‍ എന്നിവരും എത്തിയിരുന്നു. നിരവധി പേരാണ് കെ. പി.സി.സി ആസ്ഥാനത്ത് ആശംസകള്‍ നേരാന്‍ എത്തിച്ചേര്‍ന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.