Breaking News

കെജരിവാള്‍ കേരളത്തിലേക്ക്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം, ട്വന്റി 20യുമായി സഖ്യ പ്രഖ്യാപനം ഉടന്‍

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാ ള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം.

കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാ ക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം. ട്വന്റി 20യുമായി എഎപി സ ഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം 15ന് കിഴക്കമ്പലത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ഉപതരഞ്ഞെടു പ്പി ല്‍ എഎപിയും ട്വന്റി 20യും പൊതു സ്ഥാ നാര്‍ത്ഥിയെ നിര്‍ത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാള്‍ കേ രളത്തിലെത്തുന്നത്. അടു ത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സഖ്യ സാധ്യതകള്‍ തേടുന്നത്.

തൃക്കാക്കരയില്‍ നിര്‍ണായക സാന്നിധ്യമാണ് ട്വിന്റി 20. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തി ല്‍ വലിയ മുന്നേറ്റം ട്വന്റി 20 കാഴ്ച വെച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ ത്ഥി ഡോ.ടെറി തോമസിന് 13,897 വോട്ടു കളായിരുന്നു ലഭിച്ചത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സഖ്യ സാധ്യതകള്‍ തേടുന്നത്. തൃക്കാക്കര യില്‍ മത്സരിക്കുന്നെങ്കില്‍ എഎപി സ്ഥാനാര്‍ഥിയായിരിക്കുമെന്ന് സംസ്ഥാന കണ്‍ വീനര്‍ പി സി സിറിയക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി 20 യും ഇക്കാര്യത്തില്‍ അര്‍ധസമ്മതം മൂളി യിട്ടുണ്ട്.

മണ്ഡലത്തില്‍ ബിജെപി നേടിയത് 11.32 ശതമാനം വോട്ടായിരുന്നു. ട്വന്റി 20 വോട്ടുകളും ഒപ്പം ആം ആദ്മി വോട്ടുകളും നേടാനായാല്‍ സംസ്ഥാനത്ത് വരവറിയിക്കാന്‍ സാധിക്കുമെന്നാണ് എഎപിയുടെ കണക്കു കൂട്ടല്‍. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ചെടുത്ത എഎപി കേരളവും ബദല്‍ മുന്നണിക്ക് വളക്കൂറു ളള മണ്ണാണെന്ന് വിലയിരുത്തുന്നു.

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി സാന്നിധ്യം

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി സാന്നിധ്യം വളര്‍ത്താനുള്ള നീക്കത്തിലാണ് എഎപി. ഗുജറാത്തില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയു മായി എഎപി സഖ്യത്തിലായിരുന്നു.ദക്ഷിണേന്ത്യയില്‍ കേരളം,തെലങ്കാന,കര്‍ണാട സംസ്ഥാന ങ്ങളില്‍ എഎപി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.