കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ വിവാദ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഓഫീ സേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി
തിരുവനന്തപുരം : കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ വിവാദ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഓഫീ സേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി.ഹരികുമാര്‍ എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി. ഹരികുമാറിന്റെ പ്രൊമോഷന്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാ സ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ നേരത്തെ പിന്‍വലിച്ചിരുന്നു.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുമായി നടത്തിയ ചര്‍ച്ചയി ലാണ് തീരുമാനം. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം, അച്ചടക്ക നടപടി തുടരും എന്നീ കര്‍ശന ഉപാധികളോടെയാണ് ജാസ്മിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എന്നാല്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജാസ്മിന്‍ ബാനു പറഞ്ഞു. കോടതി പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്ന് അവര്‍ കുറ്റപ്പെടുത്തി.
ചര്‍ച്ചയില്‍ തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞുവെന്നും ഒരു തീരുമാനവുമെടുത്തില്ലെന്നും എന്നാല്‍ സസ്പന്‍ഷന്‍ നടപടി തെറ്റായിരുന്നുവെന്ന് ബോര്‍ഡ് മാനേജ്‌മെന്റ് സമ്മതിച്ചിരിക്കുകയാണെന്നും ഓ ഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. ഏകപക്ഷീയ സമീ പനം തിരുത്താന്‍ മാനേജ്‌മെന്റ് തയാറാകണമെന്നും സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോര്‍ഡ് ചെയര്‍മാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നും ആവശ്യ ങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ സമരം തുടരുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ജാസ്മിന്‍ ബാ നുവിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തി ല്‍ സിഎംഡി പങ്കെടുത്തില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തുവെന്നും അദ്ദേഹം അറി യിച്ചു. ഇനി പോസിറ്റീവായ തീരുമാനം ഉണ്ടായാല്‍ സമരം അവസാനിപ്പിക്കു മെന്നും ദുരൂഹമായ നടപടി കളാണ് ബോര്‍ഡ് മാനേജ്‌മെന്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയര്‍മാന്‍ ബി അശോക് സസ്പെന്റ് ചെയ്തിരുന്നത്. നേരത്തെ ചെയര്‍മാനും കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷനും തമ്മില്‍ ഭിന്നത രൂക്ഷമാ യിരുന്നു. രണ്ടു ദിവസം പണിമുടക്ക് നടത്തുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. എന്നാല്‍ തങ്ങള്‍ ജനാധിപത്യ പരമായാണ് പ്രതിഷേധിച്ചതെന്നും നടപടി യെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.