കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറി യാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴി ഞ്ഞാഴ്ച കെഎസ്ആര്‍ടിസിക്ക് 20 കോ ടി രൂപ കൂടി നല്‍കാന്‍ ധനവകുപ്പ് ഉത്ത രവായി ട്ടുണ്ട്. ക്ലിയറന്‍സ് എല്ലാം പൂര്‍ത്തിയാക്കി ഇന്നും നാളെയു മായി അവശേഷിക്കുന്നവര്‍ ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും നാളെയുമായി ശമ്പളം കൊടുത്തുതീര്‍ ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണവുമായി ബന്ധ പ്പെട്ട് ട്രേഡ് യൂണിയന്‍ നേ താക്കളുമായി 17ന് ചര്‍ച്ച നടത്തുമെന്നും ആന്റണി രാജു കോഴിക്കോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴിഞ്ഞാഴ്ച കെഎസ്ആര്‍ടിസി ക്ക് 20 കോടി രൂപ കൂടി നല്‍കാന്‍ ധനവകുപ്പ് ഉത്തരവായിട്ടുണ്ട്. ക്ലിയറന്‍സ് എല്ലാം പൂര്‍ത്തിയാക്കി ഇന്നും നാളെയുമായി അവശേഷിക്കു ന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ, ഹൈക്കോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പിനിടെ, ശമ്പളം നല്‍കാന്‍ സര്‍ക്കാരി ല്‍ നിന്ന് കെഎസ്ആര്‍ടിസി 103 കോടി രൂപ തേടി. പത്തിന് മുന്‍പ് ശമ്പ ളം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത പശ്ചാത്തലത്തിലാണ് സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം 41,000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല.
50 കോടി ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനും 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അ ടച്ചുതീര്‍ക്കാനും മൂന്നു കോടി ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടു ക്കാനും ആവശ്യമാണ്. ഇത് അ നുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ധനവകുപ്പിനെ സമീപിച്ചത്. ഡീസല്‍ വിത രണക്കാര്‍ക്കുള്ള കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ച 20 കോടി ഇന്ന് അക്കൗ ണ്ടിലെത്തുകയേയുള്ളു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.