തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും കേരളത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എംഡി
ബെംഗളൂരു: ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തുടര്‍ ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടകം. തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും കെഎസ്ആര്‍ടി സിയെന്ന പേര് മാറ്റില്ലെന്നും കര്‍ണാടക ആര്‍ടിസി എംഡി പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണ്. തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്ന ഇന്റെലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിന ന്‍സിലൂടെ പിരിച്ചുവിട്ടിരുന്നു. ബോര്‍ഡ് പരിഗണിച്ചുവന്നിരുന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലേ ക്ക് മാറ്റുകയും ചെയ്തു. ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതു കൊണ്ടുതന്നെ കെഎസ്ആര്‍ടിസിയെന്ന പേര് തുടര്‍ന്നും ഉപയോഗിക്കും. ഇതിന് നിയമപരമായി യാതൊരു തടസവുമില്ലെന്നാണ് കേരളത്തിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ട് കര്‍ണാ ടക ആര്‍ടിസി എംഡി വ്യക്തമാക്കി.
കര്‍ണാടക ആര്‍ടിസി ഉദ്യോഗസ്ഥര്‍ വിധിയുടെ പകര്‍പ്പ് നല്‍കാനാവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റ ണി രാജുവിനെയും സമീപിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷമായിരിക്കും തുടര്‍ നിയമനടപടികള്‍. എന്നാ ല്‍ കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകത്തിന് വിട്ടു നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആവര്‍ത്തിച്ചു. വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. നയപരമായി വിഷയം കര്‍ണാടകത്തെ അറിയിക്കുമെന്നും ആവശ്യമെങ്കില്‍ സെ ക്രട്ടറി തലത്തിലും മന്ത്രിതലത്തിലും ചര്‍ച്ച നടത്തുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.