ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു
തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ അര്‍ധ രാ ത്രി മുതല്‍ നടത്താന്‍ നിശ്ചയിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ മാറ്റമി ല്ല.ശമ്പള പരിഷ്‌കരണം സംബന്ധി ച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമരവുമാ യി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ആവശ്യങ്ങളില്‍ വ്യക്ത മായ മറുപടി പറയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
ശമ്പള സ്‌കെയില്‍ സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം. നിലവിലുള്ള 2011 ലെ ശമ്പള സ്‌കെയി ല്‍ 8730 രൂപയില്‍ തുടങ്ങി 42,460 അവസാനിക്കുന്നതാണ്.(58 വര്‍ ഷത്തെ സര്‍വീസ് കണക്കാക്കിയാണ് മാസ്റ്റര്‍ സ്‌കെയില്‍ നിശ്ചയിക്കുന്നത്).പരിഷ്‌കരണത്തിനായി 3 യൂണിയനുകളും നല്‍കിയിട്ടുള്ള ശമ്പള സ്‌കെയില്‍ സംസ്ഥാന സര്‍ ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിനു തുല്യമായതാണ്.
23700 രൂപയില്‍ തുടങ്ങി 166800 രൂപയില്‍ അവസാനിക്കുന്നതാണ് ഈ സ്‌കെയില്‍. സര്‍ക്കാരില്‍ 11-ാം ശമ്പളപരിഷ്‌കരണം നടന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴും വാങ്ങുന്നത് 9-ാം ശമ്പള കമ്മിഷന്‍ പ്രകാരമുള്ള തുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിന് തുല്യമായി ശമ്പളം പരിഷ്‌കരിക്കണ മെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.