Kerala

കെഎന്‍എം സമ്മേളനത്തിലെ പ്രസംഗം ; ജോണ്‍ ബ്രിട്ടാസിനെതിരെ മതവിദ്വേഷ പരാതിയുമായി ബിജെപി

കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാ ന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ പരാതിയു മായി ബിജെപി. മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി ന ല്‍കിയത്

തിരുവനന്തപുരം : കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതി രെ പരാതിയുമായി ബിജെപി. മതവി ദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി നല്‍കിയത്. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ ക്കറിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ പരാതി നല്‍കുകയായിരുന്നു.

സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കു ന്നതുമാണ് ബ്രിട്ടാസിന്റെ പ്രസംഗമെന്ന് പരാതിയില്‍ ആരോപിക്കു ന്നു. ബ്രിട്ടാസിനെതിരെ നടപടി വേ ണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ,വിശദീകരണവുമായി ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മ തനിരപേക്ഷത,മൈത്രി, സഹവര്‍ത്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെ ന്നും എന്നാല്‍ നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിഷവും വിദ്വേഷവും കടത്തി വിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴിക്കോട് മുജാ ഹിദ് സമ്മേളനത്തില്‍ സംസാരിക്കവേ ഞാന്‍ അടിവരയിട്ടത്. പു തിയ കണ്‍ക്കെട്ടുകളുമായി ഇറ ങ്ങിയവര്‍ക്ക് അത് സഹിക്കാന്‍ കഴിയാത്തതുക്കൊണ്ട് ചിലര്‍ രംഗത്ത് വന്നിരിക്കുകയാണെന്നും ബ്രിട്ടാസ് കുറിച്ചു.

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മതനിരപേക്ഷത, മൈത്രി, സഹവര്‍ത്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക യാണ്. എന്നാല്‍ നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിഷ വും വിദ്വേഷവും കടത്തി വിടാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരു തിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴി ക്കോട് മുജാഹിദ് സമ്മേളനത്തില്‍ സംസാരിക്കവേ ഞാന്‍ അടിവരയിട്ടത്. പുതിയ കണ്‍ക്കെട്ടുകളുമായി ഇറങ്ങിയവര്‍ക്ക് അത് സഹിക്കാന്‍ കഴിയാത്ത തുക്കൊണ്ട് ചിലര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ എല്ലാവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം അനിവാര്യം. ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്ന് എടുത്താലും ന്യുനപക്ഷ പ്രാതി നിധ്യം തീര്‍ത്തും നിസ്സാരമാണ്. വലിയൊരു ശൂന്യത കാണാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.