Breaking News

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ് ; വിദേശ കറന്‍സിയും ഭൂമിയിടപാട് രേഖകളും വിജിലന്‍സ് കണ്ടെത്തി

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സി ശേഖരവും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോ ര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു

കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സി ശേഖരവും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോ ര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു.

കെ എം ഷാജിയുടെ കോഴിക്കോട്, കണ്ണൂര്‍ വീടുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഷാജിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. കണ്ണൂരെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടില്‍ തിരികെ വച്ചു. 40000 രൂപയും 491 ഗ്രാം സ്വര്‍ണാഭരണവും കോഴിക്കോട്ടെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. അനുവദനീയമായ അളവ് ആയതിനാല്‍ മഹസറില്‍ രേഖപ്പെടുത്തി ഇതും തിരിച്ചേല്‍പ്പിച്ചു.

വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോര്‍ട്ട് രേഖകളും റെയ്ഡില്‍ വിജിലന്‍സ് ശേഖരിച്ചു. ഷാജി എംഎല്‍എ ആയശേഷം 28 തവണ വിദേശത്തേക്ക് പറന്നിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ദോഹ, അബുദാബി, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരുന്നു യാത്രകളില്‍ ഭൂരിഭാഗവും.

16 മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ കണ്ടെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ട് ഡിവൈഎസ്പി ജോണ്‍സണ്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കണ്ണൂരിലെ വീട്ടില്‍ നിന്ന് പണം പിടികൂടിയത് സ്ഥിരീകരിച്ച ഷാജി കോഴിക്കോട്ടെ വസതിയില്‍ നിന്ന് രേഖകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുപകരണങ്ങളുടെ വാറന്റി കാര്‍ഡുകള്‍ വിജിലന്‍സ് കൊണ്ടുപോയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.