കോവിഡ് ബാധിതനായ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍വകലാശാല ബി ടെക് പരീക്ഷ അനിശ്ചിതത്തിലായി
കൊച്ചി: ബി ടെക് വിദ്യാര്‍ഥി കോവിഡ് പരിശോധനാ ഫലം തിരുത്തി കുസാറ്റില്‍ പരീക്ഷയെഴുതി. ഇയാള്‍ക്കൊപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍വ കലാശാല പരീക്ഷ അനിശ്ചിതത്തിലായി. മലപ്പുറം കക്കാട് സ്വദേശി മുഹമ്മദ് സനൂബ് (23) ആണ് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയത്.
സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥിക്കെതിരെ കുസാറ്റ് രജിസ്ട്രാറും ഹോസ്റ്റല്‍ വാര്‍ഡനും പൊലീസില്‍ പരാതി നല്‍കി. പരീക്ഷ അട്ടിമറി ക്കാന്‍ ആസൂത്ര ശ്രമമാണോ എന്ന സംശയവും ശക്തമാണ്. വാട്ട്‌സാപ് ഗ്രൂപ്പുകളിലൂടെ വിവരം പുറത്തായതിന് പിന്നാലെ ആന്റിജന്‍ ടെസ്റ്റ് ഫല ത്തിലുള്ള രണ്ടു ക്യൂആര്‍ കോഡുകളില്‍ നടത്തിയ തിരുത്തലുകളാണ് വിദ്യാര്‍ത്ഥി പിടിയിലാകാന്‍ കാരണമായത്.
കോവിഡ് പോസിസ്റ്റീവാണെന്ന വിവരം മറച്ചുവച്ച് പരീക്ഷയെഴുതാന്‍ മുഹമ്മദ് സനൂബ് വലിയ തോതിലുള്ള ആസൂത്രണം നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഹോസ്റ്റലില്‍ താമസിച്ച് പരീക്ഷയെഴുതുന്നതിനായി നല്‍കിയ രേഖയും തിരുത്തി. ജൂലൈ 27ന് കളമശേരിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായ വിദ്യാര്‍ത്ഥി ഇതേ പേരില്‍ മറ്റൊരാളെക്കൊണ്ട് മലപ്പുറത്ത് കോവിഡ് പരിശോധന നടത്തി ആര്‍ടിപിസി ആര്‍ ഫലം നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ഇതോടെ നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ തിരുത്തല്‍ വരുത്തിയെന്നും കണ്ടെ ത്തി.
തെറ്റായ രേഖകള്‍ ഹാജരാക്കി വിദ്യാര്‍ത്ഥി പരീക്ഷയെഴുതി. ഇരുപതിലധികം വിദ്യാര്‍ഥികള്‍ ഹാളി ല്‍ ഉണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുമായി അധ്യാ പകര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നു. അതേസമയം, ഹോസ്റ്റലില്‍ ഒറ്റയ്ക്കാണ് വിദ്യാര്‍ത്ഥി താമ സിച്ചിരുന്നതെന്ന് കണ്ടെത്തി. മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവ ര്‍ക്കാണ് കുസാറ്റ് വീണ്ടും പരീക്ഷ നടത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.